പൂക്കോട്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ഗ്രേഡ് II തസ്തികയിലേക്ക് ജീവനക്കാരെ നിയമിക്കുന്നു. ഒരു ഒഴിവാണ് ഉള്ളത്. എസ്എസ്എല്‍സി, എ. എന്‍. എം സര്‍ട്ടിഫിക്കേഷന്‍ (കെ. എന്‍. എം. സി ), എ. എന്‍. എം സര്‍ട്ടിഫിക്കേഷന്‍ (ഐ. എന്‍. സി), കെ. എന്‍. എം. സി രജിസ്‌ട്രേഷനോടു കൂടിയ എച്ച്. ഡബ്ലിയു. ടി സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത.
2025 ഓഗസ്റ്റ് ഒന്നിന് 40 വയസ്സ് കവിയരുത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്ന തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഓഗസ്റ്റ് 12ന് രാവിലെ 10ന് പൂക്കോട്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ :04832774860.




