എന്‍.ഐ.എഫ്.എല്‍ തിരുവനന്തപുരം സെന്ററില്‍ IELTS, OET  ഓഫ്‌ലൈൻ  ആഗസ്റ്റ് ബാച്ചിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ‌.ഐ‌.എഫ്‌.എൽ) തിരുവനന്തപുരം സെന്ററില്‍ ആഗസ്റ്റ് 11 ന് ആരംഭിക്കുന്ന IELTS, OET  ഓഫ്‌ലൈൻ  ബാച്ചിലെ ഒഴിവുളള സീറ്റുകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.  ഓഫ്‌ലൈൻ കോഴ്സുകളില്‍ നഴ്സിംഗ് ബിരുദമുളവര്‍ക്കും,  ബി.പി.എല്‍/എസ്.സി/എസ്.ടി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കും ഫീസ് സൗജന്യമാണ്. മറ്റുളളവര്‍ക്ക്  ജി.എസ്.ടി ഉള്‍പ്പെടെ 4425 രൂപയാണ് ഫീസ് (ലിസണിംഗ്, റീഡിംഗ്, സ്പീക്കിംഗ്, റൈറ്റിംഗ് എന്നീ നാലു മോഡ്യൂളുകള്‍). ഓഫ്‌ലൈൻ കോഴ്സില്‍ 03 ആഴ്ച നീളുന്ന അഡീഷണല്‍ ഗ്രാമര്‍ ക്ലാസിനും അവസരമുണ്ടാകും. താല്‍പര്യമുളളവര്‍ക്ക്  www.nifl.norkaroots.org  എന്ന വെബ്സൈറ്റ് സന്ദർശിച്ച്  ആഗസ്റ്റ് ഏഴിനകം അപേക്ഷ നല്‍കാവുന്നതാണ്.

ഫീസ് സംബന്ധിക്കുന്ന വിവരങ്ങൾക്കും അഡമിഷനും +91-7907323505 (തിരുവനന്തപുരം) മൊബൈല്‍ നമ്പറിലോ  നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്)  ബന്ധപ്പെടാവുന്നതാണ്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് നോര്‍ക്കറൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും.

Share news
error: Content is protected !!
Scroll to Top