
ഡോ. വേണുഗോപാലപ്പണിക്കര്‍ മാര്‍ഗദര്‍ശിയായ അധ്യാപകന്‍: ഡോ. എം.എന്‍. കാരശ്ശേരി
വിദ്യാര്‍ഥികളോട് ലളിതമായും ഉദാരമായും ഇടപെട്ടിരുന്ന ഡോ. ടി.ബി. വേണുഗോപാലപ്പണിക്കര്‍ അധ്യാപകന്‍ എന്നതിനേക്കാള്‍ എല്ലാവര്‍ക്കും മാര്‍ഗദര്‍ശിയായിരുന്നുവെന്ന് ഡോ. എം.എന്‍. കാരശ്ശേരി പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലാ മലയാളപഠനവകുപ്പ് സംഘടിപ്പിച്ച ഡോ. ടി.ബി. വേണുഗോപാലപ്പണിക്കര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏത് വിഷയത്തെക്കുറിച്ചും വേണുഗോപാലക്കുറുപ്പിന് ധാരണയുണ്ടായിരുന്നു. അത്രയധികം പുസ്തകങ്ങള്‍ അദ്ദേഹം വായിക്കുമായിരുന്നു എന്നും കാരശ്ശേരി അനുസ്മരിച്ചു. ചടങ്ങില്‍ ഡോ. സി. രാജേന്ദ്രന്‍ അധ്യക്ഷനായി. ഡോ. പി. വി. കൃഷ്ണന്‍ നായര്‍, ഡോ. കെ.പി. മോഹനന്‍, ഡോ. രാഘവന്‍ പയ്യനാട്, ഡോ. പി. നാരായണന്‍ നമ്പൂതിരി, ഡോ. പി. പവിത്രന്‍, ഡോ. സോണിയ ഇ.പ., പ്രൊഫ. പി. രാജലക്ഷ്മി, ആതിര, കണ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വേണുഗോപാലപ്പണിക്കര്‍ രചിച്ച ‘ സംസാരിക്കുന്ന ജീവിവര്‍ഗം ‘ എന്ന പുസ്തകം വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പ്രകാശനം ചെയ്തു. ഗവേഷണ വിദ്യാര്‍ഥിനി കെ. അക്ഷയ ഏറ്റുവാങ്ങി. ഡോ. പി. സോമനാഥന്‍, ഡോ. എം.ബി. മനോജ്, ഡോ. ടി. അപര്‍ണ, ഡോ. സെയ്തലവി, ഡോ. പി.ടി. അബ്ദുള്‍ അസീസ്, ഡോ. പി.എം. ഗിരീഷ്, ഡോ. ജി. ബാലസുബ്രഹ്‌മണ്യന്‍, ഡോ. ജോസഫ് കെ. ജോബ്, ഡോ. എന്‍.കെ. സുന്ദരേശ്വരന്‍, ഡോ. സി.ജെ. ജോര്‍ജ് തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.
ബയോടെക്‌നോളജി പഠനവകുപ്പിൽ പ്രഭാഷണ പരമ്പര
കാലിക്കറ്റ് സർവകലാശാലാ ബയോടെക്‌നോളജി പഠനവകുപ്പും ജെംസ് ആർട്സ് ആന്റ് സയൻസ് കോളേജ് (ഓട്ടോണമസ്) രാമപുരവും സംയുക്തമായി കേന്ദ്ര ബയോടെക്‌നോളജി വകുപ്പ് സ്പോൺസർ ചെയ്യുന്ന ‘പോപ്പുലർ ലക്ചർ സീരീസ്’ സംഘടിപ്പിച്ചു. പരിപാടി വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഠനവകുപ്പ് മേധാവി ഡോ. അനു ജോസഫ്, പഠനവകുപ്പിലെ അധ്യാപകരായ ഡോ. സി. ഗോപിനാഥൻ, ഡോ. കെ. കെ. ഇല്ല്യാസ്, ജെംസ് ആർട്സ് ആന്റ് സയൻസ് കോളേജിലെ ഐ.ക്യു.എ.സി. ഡയറക്ടർ ഡോ. എ. ഫിനോസ്, അക്കാദമിക് ആന്റ് റിസർച്ച് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. സന്ധ്യാ ഗോപാലകൃഷ്‌ണൻ തുടങ്ങിയവർ സംസാരിച്ചു.
സെന്റർ ഫോർ കോസ്റ്റ്യൂം ആന്റ് ഫാഷൻ ഡിസൈനിംഗിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം
കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കോസ്റ്റ്യൂം ആന്റ് ഫാഷൻ ഡിസൈനിംഗിൽ കരാറടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 20. യോഗ്യത : നിർദിഷ്ട വിഷയത്തിൽ പി.ജി. ( 55% ), നെറ്റ്. ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സി.എ.ഡി. / പി.ജി.ഡി.സി.എ. / ഡി.സി.എ. അധിക യോഗ്യതയായി പരിഗണിക്കും. ഉയർന്ന പ്രായ പരിധി 64. വിശദ വിജ്ഞാപനം വെബ്സൈറ്റിൽ https://www.uoc.ac.in/ .
പി.ജി. ഡിപ്ലോമ ഇൻ റീഹാബിലിറ്റേഷൻ സൈക്കോളജി: പ്രവേശന പരീക്ഷ
കാലിക്കറ്റ് സർവകലാശാലാ സൈക്കോളജി പഠനവകുപ്പിലെ ‘പി.ജി. ഡിപ്ലോമ ഇൻ റീഹാബിലിറ്റേഷൻ സൈക്കോളജി പ്രോഗ്രാം – 2025’ പ്രവേശന പരീക്ഷ ആഗസ്റ്റ് ഏഴിന് നടക്കും. സമയം രാവിലെ 10.30 മുതൽ 12.30 വരെ. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. ഹാള്‍ടിക്കറ്റ് പ്രവേശന വിഭാഗം വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് https://admission.uoc.ac.in/ . ഫോണ്‍ : 0494 2407016, 2407017.
സർവകലാശാലാ ബി.എഡ്. സെന്ററുകളിലെ സംവരണ സീറ്റൊഴിവ്
കോഴിക്കോട് കല്ലായിയിലുള്ള കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ അറബിക് വിഭാഗത്തിൽ ഒരു ഇ.ടി.ബി. സംവരണ സീറ്റൊഴിവുണ്ട്. അർഹരായവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് നാലിന് ( തിങ്കൾ ) രാവിലെ 10 മണിക്ക് സെന്ററിൽ ഹാജരാകണം.
തൃശ്ശൂർ അരണാട്ടുകരയിലുള്ള കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ മാത്തമാറ്റിക്സ്, ഇംഗ്ലീഷ് വിഷയങ്ങൾക്ക് പി.ഡബ്ല്യൂ.ഡി. വിഭാഗത്തിൽ ഓരോ ഒഴിവ് വീതമുണ്ട്. ക്യാപ് രജിസ്‌ട്രേഷനുള്ളവർ ആഗസ്റ്റ് നാലിന് ( തിങ്കൾ ) രാവിലെ 11 മണിക്ക് സർട്ടിഫിക്കറ്റുകൾ സഹിതം സെന്ററിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0487 2382977, 9495421585.
സുൽത്താൻബത്തേരി പൂമലയിലുള്ള കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ ഫിസിക്കൽ സയൻസ് വിഭാഗത്തിൽ ഒരു ഇ.ഡബ്ല്യൂ.എസ്. സംവരണ സീറ്റൊഴിവുണ്ട്. അഭിമുഖം ആഗസ്റ്റ് നാലിന് ( തിങ്കൾ ) രാവിലെ 10 മണിക്ക് സെന്ററിൽ നടക്കും. ഫോൺ : 9605974988, 9847754370.
മലപ്പുറം സി.സി.എസ്.ഐ.ടിയിൽ എം.സി.എ. സ്പോട്ട് അഡ്മിഷൻ
മലപ്പുറത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ ( സി.സി.എസ്.ഐ.ടി. ) 2025 അധ്യയന വർഷത്തെ എം.സി.എ. പ്രോഗ്രാം പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ ആഗസ്റ്റ് നാലിന് നടക്കും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10.30-ന് സെന്ററിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9995450927, 8921436118.
ബി.ടെക്. / പാർട്ട് ടൈം ബി.ടെക്. ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള ഏഴ്, എട്ട് സെമസ്റ്റർ ( 2013 പ്രവേശനം ) ബി.ടെക്. / പാർട്ട് ടൈം ബി.ടെക്. സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീ ക്ഷകൾക്ക് ആഗസ്റ്റ് 30 വരെ അപേക്ഷിക്കാം.
ഹിന്ദി സർട്ടിഫിക്കറ്റ് കോഴ്സ് പരീക്ഷ
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കൊമേർഷ്യൽ ആന്റ് സ്പോക്കൺ ഹിന്ദി (2024 പ്രവേശനം) ജൂൺ 2024 റഗുലർ പരീക്ഷ ആഗസ്റ്റ് 25, 26 തീയതികളിൽ നടക്കും. കേന്ദ്രം : ഹിന്ദി പഠന വകുപ്പ് കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഅപേക്ഷ
രണ്ടാം സെമസ്റ്റർ (2020 പ്രവേശനം മുതൽ) എം.പി.എഡ്. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ആഗസ്റ്റ് 21 വരെയും 200/- രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം. ലിങ്ക് ആഗസ്റ്റ് എട്ട് മുതൽ ലഭ്യമാകും.
അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ (CBCSS / CUCBCSS – UG) വിവിധ യു.ജി., സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സിലെ മൂന്നാം സെമസ്റ്റർ ബി.ടി.എ. (2020 മുതൽ 2023 പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ആഗസ്റ്റ് 20 വരെയും 200/- രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം. ലിങ്ക് ആഗസ്റ്റ് ആറ് മുതൽ ലഭ്യമാകും.
പരീക്ഷ
ഒന്നാം വർഷ (2023, 2024 പ്രവേശനം) ബാച്ചിലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആന്റ് സ്പോർട്സ് (ബി.പി.ഇ.എസ്.) ഇന്റഗ്രേറ്റഡ്, ഒന്നാം വർഷ (2017 മുതൽ 2022 വരെ പ്രവേശനം) ബി.പി.എഡ്. ഇന്റഗ്രേറ്റഡ്, രണ്ടാം സെമസ്റ്റർ (2022 പ്രവേശനം മുതൽ) രണ്ടു വർഷ ബി.പി.എഡ് – ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ സെപ്റ്റംബർ 15-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ മൂന്ന് വർഷ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി – (2017, 2018 പ്രവേശനം) ഏപ്രിൽ 2024, (2019 മുതൽ 2024 വരെ പ്രവേശനം) നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 17 വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം നാലാം സെമസ്റ്റർ (CBCSS – SDE – 2021, 2022, 2023 പ്രവേശനം) എം.എ. ഹിന്ദി ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 14 വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം നാലാം സെമസ്റ്റർ (CBCSS – SDE) എം.എ. സംസ്‌കൃത സാഹിത്യം (സ്പെഷ്യൽ), എം.എ. സംസ്‌കൃത ഭാഷയും സാഹിത്യവും (ജനറൽ) ഏപ്രിൽ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 16 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ (2023 പ്രവേശനം) എം.എസ് സി. ഫോറൻസിക് സയൻസ്, (2022, 2023 പ്രവേശനം) എം.എ. മ്യൂസിക് (CCSS) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




