Section

malabari-logo-mobile

ജൂണ്‍ ഒന്ന് മുതല്‍ സ്വകാര്യബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ ഇളവ് നല്‍കില്ല;ബസ്സുടമകള്‍

HIGHLIGHTS : കൊച്ചി: ജൂണ്‍ ഒന്നു മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ ഇളവ് നല്‍കില്ലെന്ന് സ്വകാര്യ ബസ്സുടമകള്‍. വിദ്യാര്‍ത്ഥികളില്‍ നിന്നും മുഴുവന്‍ യാത്രാക്കൂലി...

കൊച്ചി: ജൂണ്‍ ഒന്നു മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ ഇളവ് നല്‍കില്ലെന്ന് സ്വകാര്യ ബസ്സുടമകള്‍. വിദ്യാര്‍ത്ഥികളില്‍ നിന്നും മുഴുവന്‍ യാത്രാക്കൂലിയും ഈടാക്കുമെന്നും ഉടമകള്‍ വ്യക്തമാക്കി. കണ്‍സെഷന്‍ എടുത്തുകളയണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും ബസുടമകളുടെ യോഗത്തില്‍ തീരുമാനിച്ചു.

വിദ്യാര്‍ത്ഥികളെ സൗജന്യ നിരക്കില്‍ കയറ്റി കൊണ്ടു പോകണമെങ്കില്‍ സര്‍ക്കാര്‍ സബ്‌സിഡിയും ഇളവുകളും അനുവദിക്കണമെന്നും അല്ലാത്ത പക്ഷം ഇനി ആരേയും ബസില്‍ സൗജന്യ നിരക്കില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും ബസുടമ പ്രതിനിധികള്‍ വ്യക്തമാക്കി.

sameeksha-malabarinews

ഇന്ധന വില കുറയ്ക്കണമെന്നും വിദ്യാര്‍ത്ഥികളുടെ യാത്രാ ഇളവിന്റെ സബ്‌സിഡി സര്‍ക്കാര്‍ നല്‍കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസ്സുടമകള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ മെയ് എട്ടിന് നിരാഹാര സമരം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!