മാധ്യമപ്രവര്‍ത്തകന്‍ എസ്. വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ്. വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു. ഇന്ന് വൈകുന്നേരം തിരുവനന്തപുരം കാരക്കാമണ്ഡപത്തിന് സമീപമാണ് അപകടം. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന പ്രദീപിനെ അതേദിശയില്‍ വന്ന കാറിടിക്കുകയായിരുന്നു. അപകട ശേഷം ഇടിച്ച വാഹനം നിര്‍ത്താതെ പോയെന്ന് പോലീസ് പറഞ്ഞു .

മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രദീപിന്റെ അപകട മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക.

അപകടമുണ്ടാക്കിയ കാര്‍ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. മനോരമ, ജയ് ഹിന്ദ്, ന്യൂസ് 18, കൈരളി പീപ്പിള്‍, മംഗളം എന്നീ ചാനലുകളില്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന പ്രദീപ് നിലവില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top