Section

malabari-logo-mobile

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ അധിക്ഷേപം; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

HIGHLIGHTS : Abuse of media personnel; DGP orders probe

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച് പ്രചരണം നടത്തിയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഡിജിപി ഉത്തരവിട്ടു. ക്രൈം എന്‍ക്വയറി സെല്‍, പോലീസ് സൈബര്‍ ഡോം എന്നിവയാണ് അന്വേഷിക്കുക.
കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ നല്‍കിയ പരാതിയിലാണ് നടപടി. ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിനും സൈബര്‍ ഡോമിനുമാണ് അന്വേഷണ ചുമതല.

മാധ്യമപ്രവര്‍ത്തകരായ നിഷ പുരുഷോത്തമനും എംജി കമലേഷിനുമെതിരെ സമൂഹ മാധ്യമങ്ങളില്‍ നടന്ന അധിക്ഷേപ പ്രചരണത്തെ തുടര്‍ന്നാണ് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ പരാതി നല്‍കിയത്.

sameeksha-malabarinews

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സബൈര്‍ അധിക്ഷേപത്തെ കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരെ താന്‍ വ്യക്തിപരമായി അധിക്ഷേപിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!