പരപ്പനങ്ങാടി സ്വദേശി റിയാദില്‍ മരണപ്പെട്ടു

പരമേശ്വരന്‍

റിയാദ്: പരപ്പനങ്ങാടി സ്വദേശി സൗദി അറേബ്യയിലെ റിയാദി അടുത്തുള്ള റുവൈദയില്‍ മരണപ്പെട്ടു. ചിറമംഗലം പാലശ്ശേരി പരമേശ്വരന്‍(60)നാണ് മരണപ്പെട്ടത്. 20 വര്‍ഷത്തോളമ്മായി ഇദേഹം പ്രവാസിയാണ്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

കേരള പ്രവാസ സംഘം തിരൂരങ്ങാടി ഏരിയ പ്രര്‍ത്തകരും റിയാദിലെ കേളിയുടെ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ഭാര്യ: രാധ. മക്കള്‍: ദിലീപ് ,മൃദുല.

Share news
error: Content is protected !!
Scroll to Top