മാധ്യമ പ്രവർത്തകനെ മർദിച്ച സംഭവം; തിരൂർ എസ്.എച്ച് ഒയെ സ്ഥലം മാറ്റി

Journalist assaulted; Tirur SHO relocated

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരൂര്‍: പത്രപ്രവര്‍ത്തക യൂണിയന്‍ മലപ്പുറം ജില്ലാ സെക്രട്ടറി കെ പി എം റിയാസിന് പൊലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ തിരൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി പി ഫര്‍ഷാദിനെ സ്ഥലംമാറ്റി.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉടന്‍തന്നെ മലപ്പുറം ജില്ലാ പൊലീസ് കാര്യാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ നിയമനം പിന്നീട് നല്‍കുന്നതാണ്.

വ്യാഴാഴ്ച വൈകീട്ട് 4.45 ഓടെയാണ് വീടിന് തൊട്ടടുത്ത പലചരക്ക് കടയിലേക്ക് സാധനങ്ങള്‍ വാങ്ങിക്കാനായി വന്ന റിയാസിനെ യാതൊരു പ്രകോപനവും കൂടാതെയാണ് ടി പി ഫര്‍ഷാദ് അടിച്ച് പരുക്കേല്‍പ്പിച്ചത്. ഒപ്പമുണ്ടായിരുന്ന കല്ലിനാട്ടിക്കല്‍ മുഹമ്മദ് അന്‍വറിനും മര്‍ദനമേറ്റു. പരുക്കേറ്റ റിയാസ് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിയുള്‍പ്പെടെയുള്ളവര്‍ക്ക് കേരള പത്രപ്രവര്‍ത്തക യൂണിയനും റിയാസും പരാതിയും നല്‍കിയിരുന്നു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •