Section

malabari-logo-mobile

ഐ ടി ആക്ട് 66 എ പ്രകാരം കേസെടുക്കരുതെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

HIGHLIGHTS : Center urges states not to file cases under IT Act 66A

ന്യൂഡല്‍ഹി: ഐ ടി ആക്ട് 66 A പ്രകാരം കേസെടുക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചു. പൊലീസ് സ്റ്റേഷനുകള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കണമെന്ന് കേന്ദ്രം അറിയിച്ചു. കേസുകള്‍ എടുത്തിട്ടുണ്ടെങ്കില്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും നിര്‍ദ്ദേശം നല്‍കി.

റദ്ദാക്കിയ ഐ ടി നിയമം ചുമത്തി രാജ്യത്ത് ഇപ്പോഴും കേസ് എടുക്കുന്നതില്‍ സുപ്രീം കോടതി രൂക്ഷ വിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെയാണ് നിര്‍ദേശം.

sameeksha-malabarinews

ജനാധിപത്യ വിരുദ്ധവും അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരും ആണെന്ന് ചൂണ്ടികാട്ടി ഇത് സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപകരമായ കാര്യങ്ങള്‍ പോസ്റ്റ് ചെയ്താല്‍ 3 വര്‍ഷം വരെ തടവ് ലഭിക്കുന്നതായിരുന്നു 66 A നിയമം

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!