HIGHLIGHTS : Dr. Joseph Mundassery Award A.K. Abdul Hakim
കോഴിക്കോട്: വിദ്യാര്‍ഥികളുടെ പ്രിയ അധ്യാപകന്‍ വീണ്ടും പുരസ്‌കാര നിറവില്‍. വൈജ്ഞാനിക സാഹിത്യത്തിനുള്ള ജോസഫ് മുണ്ടശ്ശേരി പുരസ്‌കാരം സമഗ്ര ശിക്ഷാ കേരള (എസ്എസ് കെ) ജില്ലാ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ഡോ.എ കെ അബ്ദുല്‍ ഹക്കിമിന്. ആഫ്രിക്കന്‍ യാത്രയുടെ സാംസ്‌കാരിക ദൂരങ്ങള്‍ എന്ന പുസ്തകത്തി നാണ് പുരസ്‌കാരം. അധ്യാപന-സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ലഭിക്കുന്ന സമയമാണ് അബ്ദുല്‍ ഹക്കീം എഴുത്തിനായി മാറ്റിവയ്ക്കു ന്നത്. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന അദ്ദേഹം ഇരുപതോളം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അത്ത രമൊരു യാത്രയില്‍നിന്നാണ് പുര സ്‌കാരം ലഭിച്ച പുസ്തകത്തിന്റെ പിറവി
യും.
സാഹിത്യ- വിദ്യാഭ്യാസ വിഷയങ്ങളില്‍ 10 പു സ്തകം പ്രസിദ്ധീക രിച്ചു. പുതിയ ടീച്ചറും പു തിയ കുട്ടിയും എന്ന കൃതിക്ക് കാക്കനാടന്‍ പുരസ്‌കാ രവും ശിലയില്‍ തീര്‍ത്ത സ്മാരകങ്ങള്‍ക്ക് വി ടി കുമാ രന്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. കെഎസ്ടിഎയുടെയും പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും ജില്ലാ കമ്മിറ്റി അംഗമാണ്. ബാലു ശേരി വട്ടോളി ബസാര്‍ സ്വദേശി യാണ്. ഭാര്യ: സീനത്ത്. മക്കള്‍: അതുല്‍ ഇര്‍ഫാന്‍, ആമിന അഫ്രിന്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു