Section

malabari-logo-mobile

തൊഴിലവസരങ്ങള്‍

HIGHLIGHTS : യുവജന കമ്മീഷനിൽ കരാർ നിയമനം സംസ്ഥാന യുവജന കമ്മീഷനിൽ ഒഴിവുള്ള ഒരു അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായ പരിധ...

യുവജന കമ്മീഷനിൽ കരാർ നിയമനം
സംസ്ഥാന യുവജന കമ്മീഷനിൽ ഒഴിവുള്ള ഒരു അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായ പരിധി 21-36 വയസ്സ് (നിയമാനുസൃത ഇളവുകൾ ബാധകം). ബിരുദവും ഇംഗ്ലീഷ്, മലയാളം, കമ്പ്യൂട്ടർ ടൈപ്പിംഗ് പരിജ്ഞാനവുമാണ് യോഗ്യത. ശമ്പളം 30,325 രൂപ. ബന്ധപ്പെട്ട രേഖയുടെ പകർപ്പുകൾ സഹിതം അപേക്ഷ ജനുവരി നാലിന് വൈകിട്ട് മൂന്നിന് മുമ്പ് കമ്മീഷൻ ഓഫീസിൽ ലഭിക്കണം.

 

അസി: പ്രോഗ്രാം കോ-ഓർഡിനേറ്റർ താത്കാലിക ഒഴിവ്
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, വയനാട് ജില്ലകളിലെ അസിസ്റ്റന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ തസ്തികയിലെ താത്കാലിക ഒഴിവുകളിലേക്ക് അതത് ജില്ലകളിൽ താമസിക്കുന്ന ഉദ്യോഗാർഥികളിൽ നിന്നും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ  www.keralabiodiversity.org  യിൽ ലഭ്യമാണ്. അവസാന തിയതി ജനുവരി ഏഴ്. ഫോൺ: 0471 2724740.

sameeksha-malabarinews

ആയുർവേദ കോളേജിൽ കരാർ അധ്യാപക നിയമനം
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ കായചികിത്സ, പ്രസൂതിതന്ത്ര-സ്ത്രീരോഗ വകുപ്പുകളിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. കായചികിത്സയിലും പ്രസൂതിതന്ത്ര-സ്ത്രീരോഗ വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഇന്റർവ്യൂവിന് ഹാജരാകണം. കായചികിത്സാ വിഭാഗത്തിലേക്ക് ജനുവരി ആറിന് രാവിലെ 11നും പ്രസൂതിതന്ത്ര സ്ത്രീരോഗ വകുപ്പിലേക്ക് ഏഴിന് രാവിലെ 11നും ഇന്റർവ്യൂ നടക്കും.

 

സ്വാതി തിരുനാൾ സംഗീത കോളേജിൽ താൽകാലിക നിയമനം
സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ ഡാൻസ് വിഭാഗത്തിൽ ഒഴിവുള്ള സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ വോക്കൽ ഫോർ ഡാൻസ് (കേരളനടനം), സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ മൃദംഗം തസ്തികകളിൽ താൽകാലിക ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ജനുവരി 12ന് രാവിലെ 11ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ, പാനൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയവയുടെ അസ്സലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കണം.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!