നെയ്യാറ്റിന്‍കരയിലെ കുട്ടികള്‍ക്ക്‌ 10 ലക്ഷം ധനസഹായം;സംരക്ഷണവും തുടര്‍പഠനവും ഏറ്റെടുക്കും;മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്‌ത രാജന്‍, അമ്പിളി ദമ്പതികളുടെ മക്കള്‍ക്ക്‌ 10 ലകഷം രൂപ ധനസഹായം നല്‍കുമെന്ന്‌ മന്ത്രി കെ കെ ശൈലജ. 10 ലക്ഷം രൂപയാണ്‌ കുട്ടികളായ രാഹുലിനും രഞ്‌ജിത്തിനും നല്‍കുക. വീട്‌ വെച്ച്‌ നല്‍കി കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്നും തുടര്‍ പഠനം സാമൂഹിക നീതി വകുപ്പ്‌ ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.

നെയ്യാറ്റിന്‍കരയിലെ വീട്ടില്‍ കുട്ടികളെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ദമ്പതികള്‍ തീകൊളുത്തി മരിച്ച സംഭവത്തിലെ പോലീസ്‌ വീഴ്‌ചയുണ്ടോ എന്നകാര്യത്തില്‍ അന്വേഷണം ആരംഭിച്ചു. നെയ്യാറ്റിന്‍കര ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ്‌ അന്വേഷണം.

Share news
error: Content is protected !!
Scroll to Top