തൊഴിലവസരങ്ങൾ; ഡോക്ടര്‍ നിയമനം

ഡോക്ടര്‍ നിയമനം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ഓങ്കോളജി വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ സീനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരെ നിയമിക്കും. യോഗ്യത: മെഡിക്കല്‍ ഓങ്കോളജി വിഭാഗത്തില്‍ ഡിഎം/ഡിഎന്‍ബി അല്ലെങ്കില്‍ തത്തുല്യം, മെഡിസിന്‍/പീഡിയാട്രിക്‌സ്/റേഡിയേഷന്‍ ഓങ്കോളജി വിഭാഗത്തില്‍ എംഡി/ഡിഎന്‍ബിയും ടിസിഎംസി രജിസ്ട്രേഷനും. പ്രായപരിധി: 18-36. പ്രതിമാസ വേതനം: 73,500 രൂപ. വയസ്സ്, യോഗ്യത, തിരിച്ചറിയല്‍ രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം മെയ് 12ന് രാവിലെ 11ന് കൂടിക്കാഴ്ചക്കെത്തണം. വിവരങ്ങള്‍ക്ക് www.govtmedicalcollegekozhikode.ac.in.

ലാബ് ടെക്‌നീഷ്യന്‍ ട്രെയിനി

ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴില്‍ അഞ്ച് ലാബ് ടെക്‌നീഷ്യന്‍ ട്രെയിനിമാരെ ആറു മാസത്തേക്ക് നിയമിക്കും. യോഗ്യത: ഡിഎംഎല്‍ടി (ഡിഎംഇ അംഗീകാരമുള്ളത്). മാസം 5000 രൂപ സ്‌റ്റൈപ്പന്‍ഡ് നല്‍കും. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം മെയ് ഒമ്പതിന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിനെത്തണം.

സെക്യൂരിറ്റി ഗാര്‍ഡ് നിയമനം

ഗുജറാത്ത് വഡോദരയിലെ ചെക്ക്‌മേറ്റ് സര്‍വിസസ് എന്ന സ്ഥാപനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡ് നിയമനത്തിന് വിമുക്തഭടന്മാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ 9909030159, 9327982654 നമ്പറില്‍ ബന്ധപ്പെടണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top