കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; ദ്വിദിന ശില്പശാലയ്ക്ക് തുടക്കമായി

HIGHLIGHTS : Calicut University News; Two-day workshop begins

malabarinews

ദ്വിദിന ശില്പശാലയ്ക്ക് തുടക്കമായി

കാലിക്കറ്റ് സർവകലാശാലാ കെമിസ്ട്രി പഠനവകുപ്പും മെട്രോം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി തെർമോ ഫിഷർ സയന്റിഫികിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘സ്പെക്ട്രോ – ഇലക്ട്രോകെമിസ്ട്രി’ ശില്പശാലയ്ക്ക് തുടക്കമായി. വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഠനവകുപ്പ് മേധാവി ഡോ. എൻ.എൻ. ബിനിത, പഠനവകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഫസലുറഹ്മാൻ, മെട്രോം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഇലക്ട്രോകെമിസ്ട്രി വിഭാഗം പ്രോഡക്റ്റ് മാനേജർ സുജയ് പാട്ടീൽ തുടങ്ങിയവർ പങ്കെടുത്തു. മെട്രോം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രതിനിധികളായ ഹരിഗണേഷ്, ചന്ദ്രകുമാർ, കാർത്തികേയൻ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. സ്പെക്ട്രോസ്കോപ്പിയും ഇലക്ട്രോകെമിസ്ട്രിയുമായി സംയോജിപ്പിച്ചുള്ള പുതിയ ഗവേഷണ സാധ്യതകളെക്കുറിച്ച് വിശദമായി പഠിക്കുന്നതിനുള്ള അപൂർവ അവസരവും രാമൻ സ്പെക്ട്രോസ്കോപ്പി, ഇലക്ട്രോ സ്പെക്ട്രോസ്കോപ്പി തുടങ്ങിയ മേഖലകളിൽ വിശദമായ പരിശീലനവും ചർച്ചകളും രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ ഉൾപ്പെടും. സർവകലാശാലാ ആര്യഭട്ട ഹാളിൽ നടക്കുന്ന പരിപാടി ഏഴിന് സമാപിക്കും.

ടോക്കൺ രജിസ്‌ട്രേഷൻ

വിദൂര വിഭാഗം ആറാം സെമസ്റ്റർ ( CBCSS ) ബി.എ., ബ.എ. അഫ്സൽ – ഉൽ – ഉലമ, ബി.എ. മൾട്ടീമീഡിയ ഏപ്രിൽ 2025 പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമായ ലിങ്ക് ഉപയോഗിച്ച് മെയ് ഏഴ് മുതൽ ടോക്കൺ രാജ്‌സിട്രേഷൻ എടുക്കാം. ഫീസ് 2980/- രൂപ.

ഇന്റേൺഷിപ്പും പ്രോജക്ട് ഇവല്യൂവേഷനും

ആറാം സെമസ്റ്റർ (2022 ബാച്ച്) ബി.വോക്. ഫിഷ് പ്രോസസ്സിംഗ് ടെക്‌നോളജി ഏപ്രിൽ 2025 ഇന്റേൺഷിപ്പും പ്രോജക്ട് ഇവല്യൂവേഷനും ( പേപ്പർ : SDC6FI31 INTERNSHIP & PROJECT) മെയ് ഏഴിന് നടക്കും. കേന്ദ്രം :  എം.ഇ.എസ്. അസ്മാബി കോളേജ് പി. വെമ്പല്ലൂർ.

പ്രക്ടിക്കൽ പരീക്ഷ

ആറാം സെമസ്റ്റർ ബി.വോക്. ഫാഷൻ ഡിസൈൻ ആന്റ് മാനേജ്‌മെന്റ് ഏപ്രിൽ 2025 പ്രാക്ടിക്കൽ പരീക്ഷ ( പേപ്പർ : SDC6FM33 ( Pr ) INTERNSHIP & PROJECT ) മെയ് ഒൻപതിന് നടക്കും. കേന്ദ്രം : എം.ഇ.എസ്. പൊന്നാനി കോളേജ്.

പരീക്ഷാ അപേക്ഷ

സർവകലാശാലാ പഠനവകുപ്പുകളിലെ (CCSS – PG) നാലാം സെമസ്റ്റർ ( 2014 പ്രവേശനം ) എം.എസ് സി. ഫിസിക്സ്, ഒന്നും മൂന്നും നാലും സെമസ്റ്റർ ( 2019 പ്രവേശനം ) എം.എ. മ്യൂസിക് – സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 31.

പരീക്ഷ

സർവകലാശാലാ പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ (CCSS – PG – 2021 പ്രവേശനം മുതൽ) എം.എ., എം.എസ് സി., എം.കോം., എം.ബി.എ., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, മാസ്റ്റർ ഓഫ് ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്, എം.ടി.എ., എം.എസ് സി. ഫോറൻസിക് സയൻസ്, എം.എസ് സി. റേഡിയേഷൻ ഫിസിക്സ്, എം.എസ് സി. ഫിസിക്സ് ( നാനോ സയൻസ് ), എം.എസ് സി. കെമിസ്ട്രി (നാനോ സയൻസ്) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജൂൺ 13-ന് തുടങ്ങും.

വയനാട് ലക്കിടി ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിലെ ഒന്നാം വർഷ (2023, 2024 പ്രവേശനം) ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി, (2022 പ്രവേശനം) ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂൺ 18-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ ( CUCSS – 2020 മുതൽ 2024 വരെ പ്രവേശനം ) എം.ബി.എ. ജനുവരി 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 16 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് ( 2019 – 2023 പ്രവേശനം ) നവംബർ 2024, ( 2017, 2018 പ്രവേശനം ) ഏപ്രിൽ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 17 വരെ അപേക്ഷിക്കാം.

സൂക്ഷ്മപരിശോധനാഫലം

വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ്, എം.എ. പൊളിറ്റിക്കൽ സയൻസ്, എം.എ. സോഷ്യോളജി നവംബർ 2024, എം.എ. പൊളിറ്റിക്കൽ സയൻസ് നവംബർ 2023 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!