Section

malabari-logo-mobile

തൊഴിലവസരങ്ങൾ

HIGHLIGHTS : Job opportunities

അതിഥി അധ്യാപക നിയമനം

പുല്ലാനൂര്‍ ഗവ. വി.എച്ച്.എസ്.ഇ സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ ഫിസിക്‌സ് (സീനിയര്‍), വൊക്കേഷണല്‍ ടീച്ചര്‍ സിവില്‍ വിഷയങ്ങളില്‍ അതിഥി അധ്യാപക നിയമനം. ജൂണ്‍ 28ന് പകല്‍ 11ന് നിയമന അഭിമുഖം നടത്തും.താല്‍പ്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അ്സ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ടെത്തണം.

sameeksha-malabarinews

ക്യാമ്പ് ഫോളോവര്‍ നിയമനം

അരീക്കോട് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് ക്യാമ്പില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ക്യാമ്പ് ഫോളോവര്‍ നിയമിക്കുന്നു. നിലവിലുള്ള മൂന്ന് ഒഴിവുകളിലേക്കും ഭാവിയില്‍ ഉണ്ടാകാവുന്ന പ്രതീക്ഷിത ഒഴിവുകളിലേക്കും 59 ദിവസത്തേക്ക് മാത്രമാണ് നിയമനം. അരീക്കോട് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് ക്യാമ്പിലെ ഡെപ്യൂട്ടി കമാണ്ടന്റ് (അഡ്മിന്‍) ഓഫീസില്‍ ജൂണ്‍ 30ന് പകല്‍ 11ന് നിയമന അഭിമുഖം നടക്കും.

ഹോം മാനേജർ, സൈക്കോളജിസ്റ്റ് നിയമനം

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ ഇടുക്കിയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), ഹൊം മാനേജർ എന്നീ തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 30ന് രാവിലെ 10ന് ഇടുക്കി തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2348666.

ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിൽ സംസ്‌കൃതം സ്‌പെഷ്യൽ വേദാന്ത വിഭാഗത്തിൽ നിലവിലുള്ള ഒഴിവിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. ഉദ്യോഗാർഥികളുടെ അഭിമുഖം ജൂലൈ 4ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ചേംമ്പറിൽ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ്  അധ്യാപകരുടെ പാനലിൽ ഓൺലൈൻ രജിസ്‌ട്രേഷൻ ലിങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യാഗാർഥികൾ യോഗ്യത, ജനന തിയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.

വെറ്ററിനറി സർജൻ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ വെറ്ററിനറി സർജൻ (പത്തോളജി) തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. 01.01.2022 ന് 41 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). 39500 രൂപയാണ് ശമ്പളം. വെറ്ററിനറി സയൻസ് (പത്തോളജി) ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 1ന് പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്യുന്നവർ മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!