നെറ്റ് പരിശീലനം സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവിഭാഗത്തിലെ അദ്ധ്യാപക പരിശീലനകേന്ദ്രത്തില്‍ ജൂലൈ 2-ന് തുടങ്ങുന്ന നെറ്റ് പരിശീലനത്തിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. വിശദവിവരങ്ങള്‍ അദ്ധ്യാപക പരിശീലന വിഭാഗത്തിന്റെ വെബ്സൈറ്റില്‍ (mhrdtlc.uoc.ac.in) ലഭ്യമാണ്. ഫോണ്‍ 9447247627, 9048356933.
കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്
മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ജൂണ്‍ 28 മുതല്‍ ജൂലൈ 2 വരെ നടക്കും. എല്ലാ അദ്ധ്യാപകരും നിര്‍ബന്ധമായും ക്യാമ്പില്‍ പങ്കെടുക്കേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
ഹാള്‍ടിക്കറ്റ്
ജൂണ്‍ 30-ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ., ബി.ടി.എച്ച്.എം., ബി.എച്ച്.എ., ബി.കോം. പ്രൊഫഷണല്‍ / ഓണേഴ്സ് ഏപ്രില്‍ 2022, 2021, 2020 പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്സൈറ്റില്‍.
പരീക്ഷ
സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷ ജൂലൈ 12-ന് തുടങ്ങും.
ഒന്നാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 12-നും മൂന്നാം സെമസ്റ്റര്‍ 13-നും തുടങ്ങും.
ഒന്നാം സെമസ്റ്റര്‍ എം.ഫില്‍. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഒക്ടോബര്‍ 2020 സപ്ലിമെന്ററി പരീക്ഷകളും ജൂലൈ 1-ന് തുടങ്ങും.
രണ്ടാം സെമസ്റ്റര്‍ ബി.എസ് സി. മാത്തമറ്റിക്സ്, ഫിസിക്സ് ഡബിള്‍ മെയിന്‍ കോര്‍ കോഴ്സ് പേപ്പറുകളായ മെക്കാനിക്സ് – 2, അഡ്വാന്‍സ്ഡ് കാല്‍ക്കുലസ് പേപ്പറുകളുടെ ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷ ജൂലൈ 5, 6 തീയതികളില്‍ നടക്കും.
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ എം.എച്ച്.എം. നവംബര്‍ 2021 റഗുലര്‍ പരീക്ഷ ജൂലൈ 4-ന് തുടങ്ങും.
പരീക്ഷാ അപേക്ഷ
സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ വിവിധ പി.ജി. കോഴ്സുകളുടെ രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് 27 മുതല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
നാലാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും, ജൂലൈ 2022 സപ്ലിമെന്ററി പരീക്ഷകള്‍ക്കും പിഴ കൂടാതെ ജൂലൈ 11 വരെയും 170 രൂപ പിഴയോടെ 13 വരെയും ജൂണ്‍ 27 മുതല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
അഫിലിയേറ്റഡ് കോളേജുകളിലെ എം.ബി.എ. രണ്ട്, നാല് സെമസ്റ്റര്‍ ജൂലൈ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂലൈ 7 വരെയും 170 രൂപ പിഴയോടെ 11 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
എസ്.ഡി.ഇ. – എം.ബി.എ. നാലാം സെമസ്റ്റര്‍ ജനുവരി 2018 റഗുലര്‍ പരീക്ഷക്കും ജൂലൈ 2018 സപ്ലിമെന്ററി പരീക്ഷക്കും മൂന്നാം സെമസ്റ്റര്‍ ജൂലൈ 2018 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ ജൂലൈ 11 വരെയും 170 രൂപ പിഴയോടെ 14 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ ഒന്നാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് സൈക്കോളജി നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ജൂലൈ 1 വരെയും 170 രൂപ പിഴയോടെ 4 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷാ ഫലം
അഞ്ചാം സെമസ്റ്റര്‍ ബി.ടി.എച്ച്.എം., ബി.എച്ച്.എ. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2020, 2019 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ മാറ്റി
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ ബി.കോം. പ്രൊഫഷണല്‍ ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ജൂണ്‍ 30-ന് നടത്താനിരിക്കുന്ന അപ്ലൈഡ് കോസ്റ്റ് എക്കൗണ്ടിംഗ് പേപ്പര്‍ പരീക്ഷ ജൂലൈ 2-ലേക്ക് മാറ്റി. മറ്റു പരീക്ഷകളില്‍ മാറ്റമില്ല.
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.




