Section

malabari-logo-mobile

തൊഴിലവസരങ്ങൾ

HIGHLIGHTS : Job opportunities

സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ ഒഴിവുകള്‍

തിരുവനന്തപുരം ബേക്കറി ജംഗ്ഷനില്‍ ചെമ്പകനഗറിലെ സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ വിവിധ ഒഴിവുകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്ത്രീകള്‍ക്കാണ് അവസരം. സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍ (റസിഡന്‍ഷ്യല്‍), കേസ് വര്‍ക്കര്‍, സെക്യൂരിറ്റി/ നൈറ്റ് വിമന്‍ തസ്തികകളിലാണ് നിയമനം. അപേക്ഷകള്‍ ജൂലൈ 7 നകം നല്‍കണം. വെള്ളപേപ്പറില്‍ ഫോട്ടോപതിച്ച് ബയോഡാറ്റയും രേഖകളും സഹിതം വനിത പ്രൊട്ടക്ഷന്‍ ഓഫീസറുടെ കാര്യാലയം, വി.ടി.സി കോംപ്ലക്സ്, പൂജപ്പുര-12 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. വിശദവിവരങ്ങള്‍ക്ക്: 0471-2344245.

sameeksha-malabarinews

 

വ്യാവസായിക പരിശീലന വകുപ്പില്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍

വ്യാവസായിക പരിശീലന വകുപ്പിലെ ഐടി സെല്ലില്‍ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. എം.സി.എ അല്ലെങ്കില്‍ ബി.ടെക് (കംപ്യൂട്ടര്‍ എന്‍ജിനീയറിങ്) അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍, സെര്‍വര്‍ മാനേജ്‌മെന്റ്, നെറ്റ്വര്‍ക്കിങ്, ക്ലൗഡ് കംപ്യൂട്ടിങ് എന്നിവയില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണു യോഗ്യത. ഡാറ്റ ബേസ് / ആപ്ലിക്കേഷന്‍ സെര്‍വര്‍ അഡ്മിനിസ്‌ട്രേഷനില്‍ പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍ അപേക്ഷയും വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ സര്‍്ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂണ്‍ 30നു രാവിലെ 11ന് തിരുവനന്തപുരം വികാസ് ഭവനിലെ തൊഴില്‍ ഭവനില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

 

ഡെപ്യൂട്ടേഷന്‍ നിയമനം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാനമിഷന്‍ ഓഫീസില്‍ സ്റ്റേറ്റ് എന്‍ജിനിയര്‍ തസ്തികയില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ www.nregs.kerala.gov.in ല്‍ ലഭിക്കും.

സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ താത്കാലിക നിയമനം

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് താല്‍ക്കാലികാടിസ്ഥാനത്തില്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്ററെ നിയമിക്കുന്നു. എം.ടെക് (ഐ.ടി)/ എം.സി.എ യും സോഫ്റ്റ്വെയര്‍ സ്ഥാപനങ്ങളില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. 35 വയസു വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ജൂലൈ അഞ്ചിനു മുമ്പ് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ്, വഞ്ചിയൂര്‍, തിരുവനന്തപുരം -35 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ ലഭിക്കണം. seretary@kkvib.org എന്ന ഇ-മെയിലിലും അയയ്ക്കാം.

 

അക്കൗണ്ട്സ് ഓഫിസര്‍ കരാര്‍ നിയമനം

ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എ.ഡി.എ.കെയില്‍ (ഏജന്‍സി ഫോര്‍ ഡെവലപ്പ്മെന്റ് ഓഫ് അക്വാകള്‍ച്ചര്‍, കേരള) അക്കൗണ്ട്സ് ഓഫീസര്‍ ഒഴിവില്‍ സി.എ ഇന്റര്‍ യോഗ്യതയുള്ളവരില്‍ നിന്ന് ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 40,000 രൂപ സഞ്ചിത വേതനമായി നല്‍കും. അപേക്ഷ ഓണ്‍ലൈന്‍ ആയോ തപാല്‍ മാര്‍ഗ്ഗമോ നേരിട്ട് ഹെഡ് ഓഫീസിലോ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. അപേക്ഷ അയക്കേണ്ട വിലാസം ഏജന്‍സി ഫോര്‍ ഡെവലപ്പ്മെന്റ് ഓഫ് അക്വാകള്‍ച്ചര്‍, കേരള (എ.ഡി.എ.കെ) റ്റി.സി 29/3126, റീജ, മിന്‍ജിന്‍ റോഡ്, വഴുതക്കാട്, തിരുവനന്തപുരം – 695 014, ഫോണ്‍: 0471 2322410, ഇ-മെയില്‍: aquaculturekerala@yahoo.co.in.

ഗ്രാമീണ ഗവേഷക സംഗമത്തിന് അപേക്ഷിക്കാം

ഗ്രാമീണ മേഖലയിലെ അസംഘടിതരായ ഗവേഷകര്‍ക്കായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ വര്‍ഷം തോറും സംഘടിപ്പിക്കുന്ന ഗ്രാമീണ ഗവേഷക സംഗമത്തില്‍ പങ്കെടുക്കുന്നതിന് ഗ്രാമീണ ഗവേഷകരില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പരിപാടിയുടെ ലോഗോയുടെയും മെമന്റോയുടെയും രൂപകല്പനാ മത്സരവും കൗണ്‍സില്‍ സംഘടിപ്പിക്കും. തെരഞ്ഞെടുക്കപ്പെടുന്ന രൂപകല്‍പ്പനകള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്കും. ഗ്രാമീണ ഗവേഷക സംഗമത്തില്‍ പങ്കെടുക്കുന്നത്തിന്റെയും ലോഗോ, മെമന്റോ എന്നിവയുടെ രൂപകല്പന മത്സരത്തിന്റെയും വിശദവിവരങ്ങള്‍ www.kscste.kerala.gov.in ല്‍ ലഭിക്കും.

 

സീനിയര്‍ സൂപ്രണ്ട് ഡെപ്യൂട്ടേഷന്‍ നിയമനം

തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തില്‍ ഒഴിവുള്ള സീനിയര്‍ സൂപ്രണ്ട് തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ശമ്പള സ്‌കെയില്‍: 51,400-1,10,300. സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം.
ജീവനക്കാര്‍ കെ.എസ്.ആര്‍ 144 അനുസരിച്ചുള്ള പ്രഫോര്‍മയും, ബയോഡേറ്റയും ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ എന്‍.ഒ.സി ഉള്‍പ്പെടെ മേലധികാരികള്‍ മുഖേന ജൂലൈ 20ന് മുമ്പ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിങ് (അഞ്ചാം നില) ശാന്തിനഗര്‍, തിരുവനന്തപുരം-1 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം.

 

തിരുവനന്തപുരം പ്രീ എക്സാമിനേഷന്‍ ട്രെയിനിങ് സെന്റര്‍ പ്രിന്‍സിപ്പല്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരത്തെ പ്രീഎക്സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ പ്രിന്‍സിപ്പല്‍ നിയമനത്തിന് അപേക്ഷിക്കാം. പ്രതിമാസം 20,000 രൂപ ഹോണറേറിയം. ഒരു വര്‍ഷത്തെ കരാര്‍ നിയമനമാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്നും പ്രിന്‍സിപ്പല്‍ / സെലക്ഷന്‍ ഗ്രേഡ് ലക്ചറര്‍ / സീനിയര്‍ ഗ്രേഡ് ലക്ചറര്‍ തസ്തികകളില്‍ വിരമിച്ചവര്‍ക്ക് അപേക്ഷ നല്‍കാം. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, സ്വയം തയാറാക്കിയ അപേക്ഷ എന്നിവ സഹിതം 27 ന് വൈകിട്ട് 5 നകം ഡയറക്ടര്‍, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം-നന്ദാവനം റോഡ്, വികാസ്ഭവന്‍ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2737246.

ബി.ആര്‍.സികളില്‍ നിയമനം

സമഗ്രശിക്ഷ കേരളം മലപ്പുറം ജില്ലാ പ്രൊജക്ട് ഓഫീസിന് കീഴിലെ വിവിധ ബി.ആര്‍.സികളില്‍ എം.ഐ.എസ് കോര്‍ഡിനേറ്റര്‍, അക്കൗണ്ടന്റ് തസ്തികകളില്‍ നിയമനം നടത്തുന്നു. എം.സി.എ/ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സാണ് എം.ഐ.എസ് കോര്‍ഡിനേറ്റര്‍ നിയമന യോഗ്യത. അക്കൗണ്ടന്റ് നിയമനത്തിന് ബി.കോം-ടാലി, കമ്പ്യൂട്ടര്‍ പരിജ്ഞാനം, രണ്ട് വര്‍ഷത്തെ മുന്‍ പരിചയം (അഭിലഷണീയം) എന്നിവ ഉണ്ടായിരിക്കണം. അപേക്ഷകള്‍ ജൂണ്‍ 30ന് വൈകീട്ട് അഞ്ചിനകം ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍, സമഗ്ര ശിക്ഷാ കേരളം, മലപ്പുറം, ജില്ലാ പ്രൊജക്ട് ഓഫീസ്, ഡൗണ്‍ഹില്‍ പി.ഒ മലപ്പുറം-676519 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0483 2736953,

ജില്ലാ പ്രോഗ്രാം മാനേജര്‍ നിയമനം

പ്രധാനമന്ത്രി മത്സ്യസമ്പദാ യോജന പദ്ധതിയുടെ ജില്ലാതല മോണിറ്ററിങിനായി ജില്ലാ പ്രോഗ്രാം മാനേജറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. 12 മാസത്തേക്കാണ് നിയമനം. അപേക്ഷകര്‍ ഫിഷറീസ് സയന്‍സ്/സുവോളജി/മറൈന്‍ ബയോളജി/ ഫിഷറീസ് എക്കണോമിക്‌സ്/ഇന്റസ്ട്രിയല്‍ ഫിഷറീസ്/ഫിഷറീസ് ബിസിനസ് മാനേജ്‌മെന്റ് എന്നിവയില്‍ ഏതെങ്കിലുമുള്ള ബിരുദാനന്തര ബിരുദവും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലോ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലോ ഡിപ്ലോമയുള്ളവരും ആയിരിക്കണം. ഫിഷറീസ് ആന്റ് അക്വാകള്‍ച്ചര്‍ മേഖലയിലെ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം. മാനേജ്‌മെന്റില്‍ ബിരുദം/അഗ്രികള്‍ച്ചര്‍ ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായപരിധി : 35 വയസ്സ്. താല്‍പ്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജൂണ്‍ 30ന് നിറമരുതൂരിലെ ഉണ്യാല്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ സെന്ററില്‍ രാവിലെ 10ന് അഭിമുഖത്തിന് എത്തണം. ഫോണ്‍: 0494 2666428


കാത്ത്‌ലാബ് സ്റ്റാഫ് നഴ്‌സ് നിയമനം

മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എച്ച്.ഡി.എസിന് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കാത്ത്‌ലാബ് സ്റ്റാഫ് നഴ്‌സ് നിയമനം നടത്തുന്നു. ഗവ. അംഗീകൃത ജി.എന്‍.എം/ ബി.എസ്.സി. നഴ്‌സിങ് കോഴ്‌സ് വിജയിക്കണം. കേരള നഴ്‌സിങ് കൗണ്‍സിലിന്റെ രജിസ്‌ട്രേഷനും കാത്ത്‌ലാബ് പ്രവൃത്തി പരിചയം നിര്‍ബന്ധം. അപേക്ഷകര്‍ക്ക് 45 വയസ്സ് കവിയരുത്.  നിയമന അഭിമുഖം ജൂണ്‍ 29ന് രാവിലെ 10ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കും. ഫോണ്‍: 0483 2766425.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!