HIGHLIGHTS : Job opportunities

കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി മുഖേന ഫിസിയോതെറാപ്പി തസ്തികയിലേക്ക് താല്ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 18നും 50നും ഇടയില്‍ പ്രായമുള്ള ഫിസിയോതെറാപ്പിയില്‍ ബിരുദവും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഒക്ടോബര്‍ 13 ന് വൈകീട്ട് അഞ്ചിന് മുമ്പ് ഓഫീസില്‍ സമര്‍പ്പിക്കണം.
താല്പര്യമുള്ളവര്‍ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും തിരിച്ചറിയൽ രേഖയും സഹിതം ഒക്ടോബര്‍ 15 ന് രാവിലെ 11 ന് ആശുപത്രി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും.
മലപ്പുറം ജില്ലയിൽ തൂതപ്പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട് ഫിഷറീസ് വകുപ്പ്
നടപ്പാക്കുന്ന ഇന്റഗ്രേറ്റഡ് ഫിഷറി റിസോഴ്‌സ് മാനേജ്‌മെന്റ് ഇന്‍ലാന്‍ഡ് അക്വാട്ടിക് ഇക്കോ സിസ്റ്റം പ്രൊജക്ട്-2025-26 ന്റെ നിര്‍വ്വഹണത്തിനായി ദിവസവേതനാടിസ്ഥാനത്തില്‍ പ്രൊജക്ട് കോര്‍ഡിനേറ്ററെ നിയമിക്കുന്നു. 35 വയസ്സ് കവിയാത്ത അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഫിഷറീസ് സയന്‍സ് ബിരുദമോ അല്ലെങ്കില്‍ ഫിഷറീസ്/അക്വാകള്‍ച്ചര്‍ വിഭാഗത്തില്‍ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം വെളളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ചീഫ് എക്സ്‌ക്യൂട്ടീവ് ഓഫീസറുടെ കാര്യാലയം, നിറമരുതൂര്‍ (പി.ഒ), ഉണ്ണിയാല്‍, മലപ്പുറം- 676109 എന്ന വിലാസത്തില്‍ തപാല്‍ മാര്‍ഗ്ഗമോ നേരിട്ടോ സമര്‍പ്പിക്കണം. ഒക്ടോബര്‍ 18ന് വൈകിട്ട് നാലിനകം അപേക്ഷ ലഭിക്കണം.
ഫോണ്‍: 9496007031
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
എടപ്പാള്‍ ഗവ. ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ -ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് എസ്.സി വിഭാഗത്തില്‍ നിന്നും, ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ – സോളാര്‍ ടെക്നിഷ്യന്‍ (ഇലക്ട്രിക്കല്‍) തസ്തികയിലേക്ക് മുസ്ലിം വിഭാഗത്തില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
എസ്.സി/ മുസ്ലിം വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ ഓപ്പണ്‍ കാറ്റഗറിയിലുള്ളവരെയും പരിഗണിക്കും. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.റ്റി.സി/എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട ട്രേഡില്‍ ക്രാഫ്റ്റ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ പി.എസ്.സിക്ക് നൽകുന്ന മാതൃകയിലുള്ളതായിരിക്കണം. താത്പര്യമുള്ളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റും (എസ്.സി വിഭാഗത്തിലുള്ളവര്‍), ആധാര്‍ കാര്‍ഡും അവയുടെ പകര്‍പ്പുകളുമായി ഒക്ടോബര്‍ 14 ന് രാവിലെ 11 ന് ഐ.ടി.ഐ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 7558852185, 8547954104.
കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള 23 ഗവ. ഐ.ടി.ഐകളില്‍ 2025-26 അദ്ധ്യയന വര്‍ഷത്തേക്ക് ‘എംപ്ലോയബിലിറ്റി സ്‌കില്‍സ്’ പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു.യോഗ്യത: എംബിഎ/ബിബിഎ/ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ഡിപ്ലോമ, ഡിജിടി സ്ഥാപനങ്ങളില്‍ നിന്ന് എംപ്ലോയബിലിറ്റി സ്‌കില്‍സില്‍ ഹ്രസ്വകാല ടിഒടി കോഴ്‌സില്‍ രണ്ട് വര്‍ഷത്തെ പരിചയം. പന്ത്രണ്ടാം ക്ലാസ്/ഡിപ്ലോമ തലത്തിലോ അതിനു മുകളിലോ ഇംഗ്ലീഷ്/കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സും ബേസിക് കമ്പ്യൂട്ടറും പഠിച്ചിരിക്കണം.
അഭിമുഖം ഒക്ടോബര്‍ 14 ന് രാവിലെ 10 ന് കോഴിക്കോട് എലത്തൂര്‍ ഗവ. ഐ.ടി.ഐയില്‍ നടക്കും. ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം നേരിട്ട് ഹാജരാകണം.
വിവരങ്ങള്‍ക്ക്: 0495 2461898, 0495 2371451.
സ്റ്റാഫ് നഴ്‌സ് നിയമനം
മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ എച്ച്.ഡി.എസ്/കെ.എ.എസ്.പിന് കീഴില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു. ഒക്ടോബര്‍ 16ന് രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ട് ഓഫീസിലാണ് അഭിമുഖം. ഗവ. അംഗീകൃത ജി.എന്‍.എം/ബി.എസ്.സി നഴ്‌സിങ് കോഴ്‌സ് പാസായിരിക്കണം, കേരള നഴ്‌സിങ് കൗണ്‍സിലിന്റെ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ എന്നിവ സഹിതം അരമണിക്കൂര്‍ മുമ്പായി എത്തണം. ഫോണ്‍- 0483-2766 425.
പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു. പ്ലസ്ടു, ഗവ. അംഗീകൃത ജിഎന്‍എം കോഴ്‌സ്/ബി.എസ്.സി നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, പ്രവൃത്തി പരിചയം എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ആധാര്‍ കോപ്പിയുമായി ഒക്ടോബര്‍ 17ന് രാവിലെ 10.30 ന് ആശുപത്രി ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണം.
ഗവ. പോളിടെക്നിക് കോളേജ് മഞ്ചേരിയിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ സെല്ലില്‍ ക്ലര്‍ക്കിനെ നിയമിക്കുന്നു. താത്പര്യമുള്ള പത്താം ക്ലാസ് വിജയിച്ച കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ ഒക്ടോബര്‍ 14ന് രാവിലെ 10ന് മഞ്ചേരി ഗവ. പോളിടെക്‌നികില്‍ നേരിട്ട് എത്തണം. സമീപവാസികള്‍ക്കും സര്‍ക്കാര്‍ സേവന ക്ലറിക്കല്‍ ജോലിയില്‍ മുന്‍ പരിചയമുള്ളവര്‍ക്കും മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846581939.
ലിങ്കില്‍ ക്ലിക്ക് ചെയ്യു


