ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍,ഇസ്രയേല്‍ ഭാഗികമായി പിന്മാറി, ആവശ്യമെങ്കില്‍ വീണ്ടും യുദ്ധമെന്ന് നെതന്യാഹു

ടെല്‍ അവീവ്: ഇസ്രായേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ ആരംഭിച്ചു. ഗാസയിലുടനീളമുള്ള നിരവധി പ്രദേശങ്ങളില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പിന്‍വാങ്ങി. പ്രാദേശിക സമയം ഇന്ന് ഉച്ചയോടെ വെടിവയ്പ്പ് നിര്‍ത്തിയതായും മുന്‍കൂട്ടി സമ്മതിച്ച സ്ഥാനങ്ങളിലേക്ക് സൈന്യത്തെ പിന്‍വലിക്കാന്‍ തുടങ്ങിയതായും ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ നടന്ന ഗാസ സാമാധാന കരാറിനെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. വെടിനിര്‍ത്തല്‍, ഹമാസ് തടവിലാക്കിയിരിക്കുന്ന ശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കല്‍, പലസ്തീന്‍ തടവുകാരടക്കമുള്ളവരെ കൈമാറല്‍ എന്നിവയാണ് കരാറിലുള്ളത്. പദ്ധതിയുടെ രൂപരേഖ ഇസ്രായേല്‍ മന്ത്രിസഭ അംഗീകരിച്ചതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. എന്നാല്‍ ഗാസ ആര് ഭരിക്കും, ഹമാസ് നിരായുധീകരിക്കുമോ തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമായിട്ടില്ല.

വെടിനിര്‍ത്തല്‍ കരാറിന് അനുസൃതമായി സതേണ്‍ കമാന്‍ഡിലെ സൈനികര്‍ സ്ഥാനം മാറ്റുന്നുണ്ടെന്നും ഏതെങ്കിലും അടിയന്തര ഭീഷണി തടയാന്‍ ജാഗ്രത പാലിക്കുമെന്നും ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. ഗാസ സിറ്റിയുടെയും ഖാന്‍ യൂനിസിന്റെയും ചില ഭാഗങ്ങളില്‍ നിന്ന് കവചിത വാഹനങ്ങളും സൈനികരും പിന്‍വാങ്ങുന്നത് കണ്ടതായി ഗാസയിലെ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top