പേരാമ്പ്രയില്‍ എല്‍ഡിഎഫ്‌യുഡിഎഫ് റാലിക്കിടെ സംഘര്‍ഷം; ഷാഫി പറമ്പില്‍ എംപിക്ക് പരുക്ക്

കോഴിക്കോട് : പേരാമ്പ്രയില്‍ യുഡിഎഫ്-എല്‍ഡിഎഫ് സംഘര്‍ഷം. പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ആണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എം പിക്ക് പരുക്കേറ്റു. പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു.

ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാറിനും പരിക്കേറ്റു. കണ്ണീര്‍ വാതകം പ്രയോഗിക്കുന്നതിനിടെയാണ് ഷാഫി പറമ്പില്‍ എംപിക്ക് പരുക്കേറ്റത്. സികെജി കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെയും സംഘര്‍ഷം ഉണ്ടായിരുന്നു

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ന് പേരാമ്പ്രയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. ഇരു വിഭാഗങ്ങളും ഇന്ന് വൈകിട്ട് പേരാമ്പ്രയില്‍ മാര്‍ച്ച് നടത്തുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഏറ്റുമുട്ടി. പൊലീസ് ലാത്തി വീശി തുടര്‍ന്ന് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top