ദില്ലി: ജവഹര്‍ലാല്‍ നെഹറു യൂണിവേഴ് സിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തി വരുന്ന സമരം ശക്തമാകുന്നു. ഡ്രസ്‌കോഡ്, ഹോസ്റ്റല്‍ സമയ നിയന്ത്രണം, ഹോസ്റ്റല്‍ ഫീ വര്‍ധനവ് എന്നിവയടക്കമുള്ള കാര്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുന്നത്.
അതെസമയം വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന സമരത്തിന് അധ്യാപക സംഘടനയായ ജെഎന്‍യുടിഎ പിന്തുണ അറിയിച്ചിട്ടുണ്ട്. വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാര്‍ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചനടത്തി പ്രശ്‌നം അവസാനിപ്പിക്കണമെന്നും സമാധാനപരമായി സമരം നടത്തിയിരുന്ന വിദ്യാര്‍ത്ഥികളെ പോലീസ് ആക്രമിച്ചത് അപലപനീയമാണെന്നും ജെഎന്‍ടിയുഎ വ്യക്തമാക്കി.
സര്‍വകലാശാലയില്‍ ബിരുദദാന ചടങ്ങിനെത്തിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെയും എച്ച്ആര്‍ഡി മന്ത്രി രമേഷ് പൊക്രിയാലിനെയും വിദ്യാര്‍ത്ഥികള്‍ തടഞ്ഞു വെച്ചതോടെയാണ് കാമ്പസിനുള്ളില്‍ രണ്ടാഴ്ച പിന്നിട്ട സമരം ദേശീയ ശ്രദ്ധനേടുന്നത്.




