അതി മാരകമയക്കുമരുന്നായ ക്രിസ്റ്റല്‍ മെത്തും ആഫ്രിക്കന്‍ ഹെമ്പുമായി യുവാവ് അറസ്റ്റില്‍

പാലക്കാട്: ലോകത്തെ അതിമാരകമയക്കുമരുന്നും കേരളവിപണിയില്‍. വിലകൂടിയ മയക്കുമരുന്നായ ക്രിസ്റ്റല്‍ മെത്തും ആഫ്രിക്കന്‍ ഹെമ്പുമായി തൃശ്ശൂര്‍ സ്വദേശിയാണ് പാലക്കാട് വാളയാറിന് സമീപം വെച്ച് എക്‌സൈസിന്റെ പിടിയിലാകുന്നത്.

പാലക്കാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.പി. സുലേഷ് കുമാറിന് പളനി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നര്‍കോട്ടിക് സീക്രട്ട് ഏജന്‍സി നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് വാളയാര്‍ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 2ഗ്രാം ക്രിസ്റ്റല്‍ മെത്തും 200ഗ്രാം ആഫ്രിക്കന്‍ ഹെമ്പു ഇനത്തില്‍ പെട്ട കഞ്ചാവുമായി കുന്നംകുളം സ്വദേശി അഭിജിത്ത്(24) പിടിയിലാകുന്നത്.

പാലക്കാട് ജില്ലയില്‍ ആദ്യമായിട്ടാണ് ക്രിസ്റ്റല്‍ മെത്തു പിടികൂടുന്നത്. ബാംഗ്ലൂരില്‍ പബ്ബില്‍ വെച്ചു പരിചയപ്പെട്ട നൈജീരിയന്‍ സ്വദേശി ഫ്രെഡി ഐസക്കില്‍ നിന്നുമാണ് ലഹരി വസ്തുക്കള്‍ വാങ്ങിയത് എന്നും എറണാകുളം ജില്ലയിലെ ഒരു റിസോര്‍ട്ടില്‍ വെച്ചു നടക്കുന്ന ന്യൂഇയര്‍ പാര്‍ട്ടിക്ക് ക്രിസ്റ്റല്‍ മെത്തിന്റെ ഓര്‍ഡര്‍ എടുക്കാന്‍ വേണ്ടി സാമ്പിള്‍ കാണിക്കാന്‍ വേണ്ടി കൊണ്ടു വന്നതാണെന്ന് പ്രതി പറഞ്ഞു.

എറണാകുളം ജില്ലയില്‍ നടക്കുന്ന റെവ് പാര്‍ട്ടികള്‍ക്ക് വേണ്ടിയാണ് ആഫ്രിക്കന്‍ ഹെമ്പ് കൊണ്ട് വന്നത് എന്നും അഭിജിത്ത് പറഞ്ഞു. എസ്സ്‌റാസ്യ എന്ന ക്രിസ്റ്റല്‍ മെത്തു 2ഗ്രാമിനു മുകളില്‍ കൈവശം വെച്ചാല്‍ 10വര്‍ഷം വരെ ശിക്ഷ ലഭിക്കും. ക്രിസ്റ്റല്‍ മെത്തു തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ പല്ലുകള്‍ പൊടിഞ്ഞു പോകുകയും മൗത്ത്ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ ഉണ്ടാകാനും സാധ്യത ഉണ്ടെന്നു പഠനങ്ങള്‍ ഉണ്ട്.

റെവ് പാര്‍ട്ടികള്‍ തടയാന്‍ ശക്തമായ പരിശോധന നടത്തുമെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ബി. വേണുഗോപാല കുറുപ്പ് അറിയിച്ചു. പരിശോധനയില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.രാകേഷ് പ്രിവന്റീവ് ഓഫീസര്‍മാരായ മേഘനാഥന്‍ രാജേഷ് സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷിനോജ്, ശ്രുതീഷ്വി,വി
നേഷ് ,പ്രവീണ് ,അഖില്‍ ,ലിസ്സി, പ്രദീപ് അയത്തില്‍ എന്നിവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top