
തിരൂര്‍ ഒരാഴ്ച മുമ്പ് മോഷ്ടിച്ച സ്വര്‍ണ്ണമാല തിരികെ നല്‍കി മോഷ്ടാക്കള്‍. തിരൂര്‍ വെട്ടം വേമണ്ണ ഇലത്തെപ്പടിയിലാണ് സംഭവം.
കഴിഞ്ഞയാഴ്ചയാണ് ഇല്ലത്തപ്പടി സ്വദേശി ഓടണ്ടലത്ത് ദാസന്റെ ഭാര്യ ബേബിയുടെ അഞ്ചരപ്പവന്റെ മാല മോഷണം പോയത്. ഇവരുടെ പരാതിയില്‍ തിരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അന്വേഷണം ഊര്‍ജ്ജിതമായതോടെയാണ് ചൊവ്വാഴ്ച രാത്രി ഏഴരമണിയോടെ മോഷ്ടാക്കള്‍ മാല ഇവരുടെ വീട്ടിലേക്കറെഞ്ഞ് രക്ഷപ്പെട്ടത്. ഇതോടെ മോഷണത്തിന് പിന്നില്‍ ഈ മേഖലയില്‍ പരിചിതരായ ആളുകളാണെന്ന് സംശംയം വര്‍ദ്ധിക്കുകയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




