ജിദ്ദയിൽ മലപ്പുറം ചേരൂര്‍ സ്വദേശി ഹൃദയാഘാതം മൂലം  മരിച്ചു

ജിദ്ദ:മലപ്പുറം ചേറൂര്‍ മുതുവില്‍കുണ്ട് ചോലക്കത്തൊടി ഹുസൈന്‍ മാസ്റ്ററുടെ മകന്‍ അബ്ദുല്‍ റഷീദ് (40) ജിദ്ദയില്‍ നിര്യാതനായി. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ഷറഫിയയിലെ പോളിക്ലിനിക്കില്‍ ഡോക്ടറെ കാണാന്‍ കാത്തിരിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. 20 വര്‍ഷമായി അല്‍ റവാബിയില്‍ മിനിമാര്‍ക്കറ്റ് നടത്തിവരികയായിരുന്ന റഷീദ് അടുത്ത മാസം നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. ജിദ്ദ മുതുവില്‍കുണ്ട് മഹല്ല് കമ്മിറ്റി ട്രഷറര്‍ ആയിരുന്നു. മയ്യിത്ത് റുവൈസ് ഖബറിസ്ഥാനില്‍ ഖബറടക്കി.
മാതാവ്: മറിയുമ്മ. ഭാര്യ ഉമ്മു ഹബീബ എട്ടു മാസം ഗര്‍ഭിണിയാണ്. ഫാത്തിമ സിന്‍ഹ, ഫിനാദ് ഫെമി എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: അബ്ദുല്‍ ജലീല്‍ (ജിദ്ദ), അബ്ദുല്‍ ഹഖ്, സൈഫുന്നിസ, മുത്തുമുനീറ.  പാക്കട അബ്ദുല്‍ ജലീല്‍ (യു.എ.ഇ), അസ്‌ലം കൊളപ്പുറം എന്നിവര്‍ സഹോദരീ ഭര്‍ത്താക്കൻമാരാണ്.

Share news
error: Content is protected !!
Scroll to Top