ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. കോണ്‍ഗ്രസ് -ജെഎംഎം മഹാസഖ്യം 43 സീറ്റിലും ബിജെപി 27 സീറ്റിലും മുന്നിട്ടു നില്‍ക്കുകയാണ്.
രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 29 ജില്ലാ ആസ്ഥാനങ്ങളിലായാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്.
സംസ്ഥനത്ത് 81 മണ്ഡലങ്ങളിലേക്കായി അഞ്ചു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. 41 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 237 സ്ഥാനാര്‍ത്ഥികളാണ് ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് ജനവിധി തേടുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




