വീടിന് സമീപത്തെ ഓടയിലെ വെള്ളക്കെട്ടില്‍ വീണ് ആഭരണ തൊഴിലാളി മരിച്ചു

തിരൂര്‍: ബിപി അങ്ങാടിയില്‍ വീടിന് സമീപത്തെ ഓടയിലെ വെള്ളക്കെട്ടില്‍ വീണ് ആഭരണ തൊഴിലാളി മരിച്ചു. തലക്കാട് ബി പി അങ്ങാടി സ്വദേശി വയലപ്പറമ്പില്‍ ഗോപിനാഥന്‍ (65) ആണ് മരിച്ചത്. തിങ്കള്‍ വൈകിട്ടാണ് അപകടം നടന്നത്. ഗോപിനാഥനെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ വീടിന്റെ അതിര്‍ത്തിയിലുള്ള ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.
സംസ്‌കാരം ചൊവ്വാഴ്ച നടക്കും.
പിതാവ്: വയലപ്പറമ്പില്‍ ശങ്കരന്‍. ഭാര്യ : ബിന്ദു, മക്കള്‍ : മിഥുന്‍, വിഷ്ണു, മരുമകള്‍,:അഞ്ജു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top