ജൂതന്‍ അറബിപെണ്‍കുട്ടിയെ ചുംബിക്കുന്ന ചിത്രം വൈറലാകുന്നു

ഇസ്രായേല്‍ ഗാസ പ്രശ്‌നത്തിന് കമിതാക്കള്‍ കണ്ടെത്തിയ മാര്‍ഗ്ഗം ഇത്

Jew-kissing-Arab-selfieഇസ്രയേല്‍ പലസ്തീന്‍ പ്രശ്‌ന പരിഹാരത്തിനായി പ്രണയിനികള്‍ വ്യത്യസ്ത മാര്‍ഗം കണ്ടെത്തി. ലബനന്‍കാരിയായ സലോമി തന്റെ കാമുകനും ജൂത വിഭാഗക്കാരനുമായ ആന്‍ഡേഴ്‌സണെ ചുംബിക്കുന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്ത് കൊണ്ടാണ്, ഇസ്രായേല്‍ ഗാസ പ്രശ്‌നത്തോടുള്ള തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്. ഇസ്രായേലി അമേരിക്കന്‍ പൗരത്വമുള്ള കാമുകന്‍ ഇസ്രായേലിനെ പിന്‍തുണക്കുന്ന ജൂത കുടുംബത്തിലെ അംഗമാണ്. ഇവരെ പിന്തുണച്ച് ഇവരുടെ സുഹൃത്തുക്കള്‍ ‘ജൂസ് ആന്‍ഡ് അറബ്‌സ് റെഫ്യൂസ് ടുബി എനിമീസ്’എന്ന ഫെയ്‌സ് ബുക്ക് പേജും ആരംഭിച്ചിട്ടുണ്ട്.

പലസ്തീന്‍ ഇസ്രായേല്‍ പ്രശ്‌നപരിഹാരത്തിനായി തങ്ങളാല്‍ കഴിയുന്നത് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ഒരു ചിത്രം ഫെയ്‌സ്ബുക്കില്‍ അപ് ലോഡ് ചെയ്തിരിക്കുന്നത് എന്നാണ് ഇരുവരും ഇതിനോട് പ്രതികരിച്ചിരിക്കുന്നത്.

അതേസമയം ഇവരുടെ പ്രണയത്തെ എതിര്‍ത്തുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top