Section

malabari-logo-mobile

ലാല്‍ ജോസിന്റെ ലോകയാത്രാ സംഘത്തില്‍ നിന്നും ഒരാള്‍ തെറ്റിപ്പിരിഞ്ഞു

HIGHLIGHTS : കൊച്ചി : സംവിധായകന്‍ ലാല്‍ ജോസും സംഘവും നടത്തുന്ന ലോകയാത്ര സംഘത്തില്‍ നിന്ന് ഒരാള്‍ തെറ്റിപ്പിരിഞ്ഞതായി റിപ്പോര്‍ട്ട്. സംഘത്തിലുണ്ടായിരുന്ന ഓട്ടോമൊ...

10359166_746945685356232_7557157416816463554_nകൊച്ചി : സംവിധായകന്‍ ലാല്‍ ജോസും സംഘവും നടത്തുന്ന ലോകയാത്ര സംഘത്തില്‍ നിന്ന് ഒരാള്‍ തെറ്റിപ്പിരിഞ്ഞതായി റിപ്പോര്‍ട്ട്. സംഘത്തിലുണ്ടായിരുന്ന ഓട്ടോമൊബൈല്‍ മാഗസിന്‍ സ്മാര്‍ട്ട് ഡ്രൈവിന്റെ ചീഫ് എഡിറ്ററായ ബൈജു എന്‍ നായരാണ് തെറ്റിപ്പിരിഞ്ഞത്.

അതേസമയം തനിച്ച് ബസില്‍ യാത്ര തുടരുമെന്നും ബൈജു എന്‍ നായര്‍ അറിയിച്ചിട്ടുണ്ട്. പോളണ്ടിലെ വാഴ്‌സയില്‍ ബസില്‍ യാത്ര ചെയ്യുന്ന സെല്‍ഫിയും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 70 രാജ്യങ്ങള്‍ സന്ദര്‍ശിച്ച ട്രാവല്‍ റിപ്പോര്‍ട്ടര്‍ കൂടിയാണ് ബൈജു.

sameeksha-malabarinews

യാത്രയിലെ സംഘാംഗമായ സുരേഷ് ജോസഫുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സംഘം വിട്ടതെന്നും ഐആര്‍എസ് ഓഫീസറെ പോലെയാണ് അദ്ദേഹം പെരുമാറുന്നതെന്നും ബൈജു നായര്‍ ആരോപിച്ചു.

75 ദിവസം കൊണ്ട് ഫോര്‍ഡ് എന്‍ഡവര്‍ കാറില്‍ ലോകപര്യടനം നടത്താന്‍ തീരുമാനിച്ചിരുന്ന സംഘം ഗിന്നസ് റെക്കോര്‍ഡും ലക്ഷ്യമിട്ടാണ് യാത്രയാരംഭിച്ചത്. ഇതിനിടയിലാണ് ബൈജു നായര്‍ സുരേഷ് ജോസഫുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് സംഘത്തില്‍ നിന്നും പിരിഞ്ഞു പോയത്. അതേസമയം ലാല്‍ജോസും, സുരേഷ് ജോസഫും യാത്ര തുടരുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!