ജയലളിതയുടെ പിന്‍ഗാമി നടന്‍ അജിത്തോ?

jayalalithasajithചെന്നൈ: ജയലളിതയുടെ പിന്‍ഗാമി നടന്‍ അജിത്തെന്ന അഭ്യൂഹം ശക്തമാകുന്നു. ബള്‍ഗേറിയയിലെ ഷൂട്ടിങ് വെട്ടിച്ചുരുക്കി താരം ചെന്നെയിലെത്തി്. ഭാര്യ ശാലിനിക്കൊപ്പം ജയലളിതയുടെ മൃതദേഹം അടക്കം ചെയ്തിരിക്കുന്ന മറീന ബീച്ചിലെത്തി താരം അന്ത്യോപചാരം അര്‍പ്പിച്ചു. ഇതോടെ ജയലളിതയുടെ പിന്‍ഗാമി തല അജിത്തായിരിക്കുമെന്ന അഭ്യൂഹം വ്യാപകമായിരിക്കുകയാണ്.

ബള്‍ഗേറിയയില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ജയലളിതയുടെ മരണ വാര്‍ത്ത അജിത്ത് അറിഞ്ഞത്. ഇതോടെ ഉടന്‍തന്നെ മടങ്ങുകയായിരുന്നു. സെപ്തംബര്‍ 22 ന് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആദ്യം അവിടെ സന്ദര്‍ശിച്ചത് അജിത്തായിരുന്നു.

അതെസമയം ജയലളിതയുടെ പിന്‍ഗാമിയായി തോഴി ശശികലയുടെ പേരും ഉയര്‍ന്നു വരുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top