ഇന്തോനേഷ്യയില്‍ ഭൂചലനം: 25 മരണം

indonesia-earthquakeജക്കാര്‍ത്ത : ഇന്തോനേഷ്യയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 25 പേര്‍ മരിച്ചു. ഭൂകമ്പമാപിനിയില്‍ 6.5 രേഖപ്പെടുത്തിയ ശക്തമായ ചലനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വീടുകളും കടകളും തകര്‍ന്നുവീണു.സുമാത്ര ദ്വീപിന് വടക്ക് പടിഞ്ഞാറായി കടലിനടിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പൊലീസും  സൈനികരും പ്രദേശവാസികളുമടക്കം രക്ഷാപ്രവര്‍ത്തവുമായി രംഗത്തുണ്ട്.

ശക്തിയേറിയ ചലനത്തിന് പിന്നാലെ 30 മിനിറ്റിനുള്ളില്‍ അഞ്ച് തവണ തുടര്‍ചലനങ്ങളുണ്ടായി.

 

Related Articles