Section

malabari-logo-mobile

ജയലളിതക്ക് തല്‍ക്കാലം ജാമ്യമില്ല

HIGHLIGHTS : ബംഗളൂരു: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണ്ണാടകാ ഹൈക്കോടതി ചൊവ്വാഴ്ചയിലേക്ക് മാറ്റി. ജാമ്യാപേക്ഷയില്‍ സ്ഥി...

Untitled-1 copyബംഗളൂരു: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണ്ണാടകാ ഹൈക്കോടതി ചൊവ്വാഴ്ചയിലേക്ക് മാറ്റി. ജാമ്യാപേക്ഷയില്‍ സ്ഥിരം ബഞ്ച് തീരുമാനമെടുക്കുന്നതായിരിക്കും നല്ലതെന്നും കോടതി നിരീക്ഷിച്ചു.

കര്‍ണ്ണാടകാ ഹൈക്കോടതിയുടെ പ്രതേ്യക ബഞ്ച് രാവിലെ പത്തരയോടെയാണ് പരിഗണിച്ചത്. എതിര്‍സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പ്രതേ്യക കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യരുതെന്നും പ്രോസിക്യൂഷന്‍ അഭ്യര്‍ത്ഥ്യച്ചു. ഇക്കാര്യം അംഗീകരിച്ച കോടതി പ്രോസിക്യൂഷന് മറുപടി നല്‍കാന്‍ സമയം അനുവദിക്കുകയും ചൊവ്വാഴ്ചത്തേക്ക് കേസ് മാറ്റുകയും ചെയ്തു.

sameeksha-malabarinews

ഉത്തരവിനെതിരെ ജയലളിതയുടെ അഭിഭാഷകന്‍ രാമ്ജത് മലാനിയും, ശശികലയുടെ അഭിഭാഷകനും വാദിച്ചെങ്കിലും കോടതിയില്‍ അംഗീകരിച്ചില്ല. വാദം ഇന്ന് തന്നെ കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇത് അംഗീകരിക്കാതെ കോടതി നടപടികള്‍ അവസാനിപ്പിച്ചു.

കോടതി ഉത്തരവിനെ തുടര്‍ന്ന് ജയലളിതയുടെ അനുകൂലികളും, അഭിഭാഷകരും കര്‍ണ്ണാടകാ ഹൈക്കോടതിക്ക് മുന്നില്‍ ധര്‍ണ്ണ നടത്തി. ചെന്നൈയില്‍ അണ്ണാ ഡി എം കെ ആസ്ഥാനത്തും പ്രതിഷേധ പ്രകടനം നടത്തി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!