Section

malabari-logo-mobile

മഞ്ഞപ്പിത്തം: ഓമശ്ശേരിയില്‍ വാര്‍ഡ് ക്ലോറിനേഷന്‍ കാമ്പയിന്‍ തുടങ്ങി

HIGHLIGHTS : Jaundice: Ward chlorination campaign started in Omassery

ഓമശ്ശേരി ഗ്രാമപഞ്ചായത്തില്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് പഞ്ചായത്ത് ഭരണസമിതി കുടുംബാരോഗ്യകേന്ദ്രത്തിന്റെ സഹകരണത്തോടെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. പഞ്ചായത്തിലെ മുഴുവന്‍ കുടിവെള്ള സ്രോതസ്സുകളും ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ ഒരുദിനം ഒരുവാര്‍ഡ് ക്ലോറിനേഷന്‍ ക്യാമ്പയിന് തുടക്കമായി. ക്യാമ്പയിന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി അബ്ദുല്‍ നാസര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫാത്തിമ അബു അധ്യക്ഷയായി.

മഞ്ഞപ്പിത്തം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഓമശ്ശേരി ഏഴാം വാര്‍ഡിലാണ് കാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം നടക്കുന്നത്.
നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടാനില്ലെന്നും ജാഗ്രതയും കരുതലും അനിവാര്യമാണെന്നും അധികൃതര്‍ പറഞ്ഞു.

sameeksha-malabarinews

പരിപാടിയില്‍ പഞ്ചായത്ത് അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.എം. ഉണ്ണികൃഷ്ണന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ മഞ്ജുഷ, ജോണ്‍സണ്‍, പ്രമിഷ, അല്‍ ഫോണ്‍സ എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!