മഞ്ഞപ്പിത്തം: 65 പേര്‍ ചികിത്സയില്‍

വടകര : ആയഞ്ചേരി, വില്യാപ്പള്ളി, മണി യൂര്‍ പഞ്ചായത്തുകളില്‍ മഞ്ഞപ്പി ത്തം പടരുന്നു. മൂന്ന് പഞ്ചായത്തു കളിലായി നൂറോളം പേര്‍ ചികിത്സയിലാണ്. വില്യാപ്പള്ളി പഞ്ചായത്ത് പരിധിയില്‍ 24 പേര്‍ ക്കും ആയഞ്ചേരിയില്‍ 30 പേര്‍ ക്കും മണിയൂരില്‍ ഏഴുപേര്‍ക്കുമാ ണ് രോഗം സ്ഥിരീകരിച്ചത്. വട കര നഗരസഭാ പ്രദേശത്ത് രോഗ ബാധിതരില്ല. സ്വകാര്യ ആശുപ ത്രീകളിലും നിരവധി പേര്‍ ചികി ത്സ തേടിയിട്ടുണ്ട്.

രോഗം പടരു ന്ന സാഹചര്യത്തില്‍ ആരോഗ്യവ കുപ്പ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. ആയഞ്ചേരി പഞ്ചായത്തില്‍ 26ന് പകല്‍ മൂന്നി ന് പഞ്ചായത്ത് കമ്യൂണിറ്റം ളില്‍ യോഗം വിളിച്ചുചേര്‍ത്തിട്ടു ണ്ട്. ക്ഷേത്ര ഉത്സവാഘോഷഭാ രവാഹികള്‍, പള്ളി ഭാരവാഹികള്‍, പാചക തൊഴിലാളികള്‍ കാറ്ററിങ് ഉടമകള്‍, വ്യാപാരികള്‍, കല്യാണം നിശ്ചയിച്ച വീട്ടുടമ കള്‍, രാഷ്ട്രിയ പാര്‍ടി പ്രതിനിധി കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. വിവിധ പഞ്ചായ ത്തുകളില്‍ കിണര്‍ ക്ലോറിനേ ഷന്‍, ബോധവല്‍ക്കരണ ക്ലാസ്, ലഘുലേഖ വിതരണം, കുടിവെ ള്ള പരിശോധന എന്നിവ നടത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top