HIGHLIGHTS : Gang of robbers targeting convenience stores arrested
കൊടുവള്ളി : കൊടുവള്ളി ഓമശേരിയി ലും മുക്കം നെല്ലിക്കാപ്പ റമ്പിലും പരി സര പ്രദേശ ങ്ങളിലും ആക്രിക്കടകളില്‍ മോഷ ണം നടത്തിയ മൂന്നംഗ സംഘ ത്തെ കൊടുവള്ളി പൊലീസ് പി ടികൂടി. വയനാട് പനമരം സ്വദേ ശികളായ വാളക്കുളത്തില്‍ മുഹ മ്മദ് ഷായൂജ് (22), ആലപ്പുറാ യില്‍ അര്‍ഷദ് ബിന്‍ അസീസ് (22), പൊന്നാണ്ടി മുഹമ്മദ് ഷി റോസ് (22) എന്നിവരാണ് പിടിയി ലായത്. കൊടുവള്ളി ഓമശേരി യില്‍ അപ്പക്കാട്ടില്‍ ഷെരീഫയു ടെ കടയില്‍ പതിനാലിന് രാത്രി മോഷണം നടന്നതുമായി ബന്ധ പ്പെട്ട പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കൊടുവള്ളി ഇന്‍സ് പെക്ടര്‍ കെ പി അഭിലാഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേ ഷണം.
മോഷണം നടത്തിയ മൂന്നു പേരുടെ സിസിടിവി ദൃശ്യം കേന്ദ്രീ കരിച്ച് അന്വേഷകസംഘം നട ത്തിയ നീക്കത്തിലാണ് മുഖ്യ പ്രതിയായ മുഹമ്മദ് ഷായൂജി നെ മഞ്ചേരി കാവന്നൂരില്‍നിന്ന് കസ്റ്റഡിയിലെടുക്കുന്നത്. തുടര്‍ന്ന് ഷായുജിനെ ചോദ്യം ചെയ്തതില്‍നിന്ന് കൂട്ടുപ്ര തികളായ മറ്റു രണ്ടുപേരെയും കു റിച്ച് വിവരം ലഭിച്ചു. അടിവാരം റോഡില്‍ വാഹന പരിശോധന നടത്തുന്നതിനിടെ ഈങ്ങാപ്പുഴ ക്കു സമീപംവച്ച് മറ്റു രണ്ടുപ്രതി കളെയും കസ്റ്റഡിയിലെടുക്കുക യായിരുന്നു. പ്രതികള്‍ മോഷണം നടത്തിയ ഓമശേരിയിലെയും മു ക്കം നെല്ലിക്കാപ്പറമ്പിലെയും കട കളിലെത്തിച്ച് തെളിവെടുപ്പ് നട ത്തി.
കൊടുവള്ളി എസ്‌ഐ വി പി ആന്റണി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ എന്‍ എം രതീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷെഫീഖ് നീ ലിയാനിക്കല്‍, റിജോ മാത്യു. എഎസ്‌ഐ ബിജീഷ് മലയമ്മ എന്നിവരടങ്ങിയ അന്വേഷക സംഘമാണ് പ്രതികളെ പിടികു ടി അന്വേഷണം നടത്തുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു