Section

malabari-logo-mobile

ജനമൈത്രി പോലീസിന്റെ ഇന്‍സൈറ്റ് പദ്ധതി ശ്രദ്ധേയം: മന്ത്രി വി.അബ്ദുറഹിമാന്‍

HIGHLIGHTS : Janamaithri Police's Insight Project is notable: Minister V. Abdurahman

തിരൂര്‍:ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഇന്‍സൈറ്റ് പദ്ധതി മാതൃകാ പദ്ധതിയാണെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. വെട്ടം പഞ്ചായത്തിലെ വാക്കാട് സ്റ്റേഡിയത്തിലെ ഇന്‍സൈറ്റ് പരിശീലനകേന്ദ്രം സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീരദേശ മേഖലയിലെ യുവജനങ്ങളെ കരസേനയിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജോലി നേടുന്നതിന് പ്രാപ്തരാക്കാനുള്ള പദ്ധതിയാണിത്. തിരൂര്‍ ഡി.വൈ.എസ്.പി വി.വി ബെന്നി,സി.ഐ എം.ജെ ജിജോ, എസ്.ഐ ജലീല്‍ കറുത്തേടത്ത്, എ.എസ്.ഐ ജോസഫ്, കൂട്ടായി ബഷീര്‍, എം അബ്ദുല്ലക്കുട്ടി, നൗഷാദ് നെല്ലാഞ്ചേരി ,സി.പി കുഞ്ഞുട്ടി എന്നിവര്‍ പങ്കെടുത്തു.

sameeksha-malabarinews

457 ഉദ്യോഗാര്‍ത്ഥികളാണ് പരിശീലനത്തിനായി ഇവിടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കരസേന,അര്‍ധ സൈനിക വിഭാഗങ്ങള്‍,പോലീസ്,എക്സൈസ് ,ഫോറസ്റ്റ് ,അഗ്നി രക്ഷാസേന എന്നിവയിലേക്കുളഅള പരിശീലനമാണ് ഇന്‍സൈറ്റ് പദ്ധതിയിലൂടെ നല്‍കുന്നത്. 58 പേരുള്ള അക്കാദമിക് കൗണ്‍സിലാണ് പരിശീലന പരിപാടി നിയന്ത്രിക്കുന്നത്.

.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!