തിരൂര്‍: 20 രൂപക്ക് ഊണ്‍ നല്‍കുന്ന ജനകീയ ഹോട്ടല്‍ തലക്കാട് പഞ്ചായത്തില്‍ തുടക്കമായി. പഞ്ചായത്ത് ഓഫീസിന് സമീപത്തെ അനുഗ്രഹ ജനകീയ ഹോട്ടല്‍ തിരൂര്‍ ആര്‍ഡിഒ പി സുരേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പുഷ്പ അധ്യക്ഷയായി.
പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ പി മുഹമ്മദാലി, ടി ഷാജി, സി പി ബാപ്പുട്ടി, പിമ്പുറത്ത് ശ്രീനിവാസന്‍, രാജേഷ്, സുലൈമാന്‍ മുസ്ല്യാര്‍, ജസ് നാ ഭാനു, ഗിരീഷ് ലാല്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ കെ ബാബു സ്വാഗതം പറഞ്ഞു.
പഞ്ചായത്ത് ഫണ്ടില്‍ വകയിരുത്തിയ 6 ലക്ഷം രൂപയടക്കം ചെലവിട്ടാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്




