Section

malabari-logo-mobile

റോഡരികിലെ മരത്തടികള്‍ക്ക് വീണ്ടും തീപിടിച്ചു

HIGHLIGHTS : The logs on the roadside caught fire again

പരപ്പനങ്ങാടി: താനൂര്‍ റോഡില്‍ പൂരപ്പുഴ പാലത്തിനു സമീപം റോഡരികില്‍ കൂട്ടിയിട്ട മരത്തടികള്‍ക്ക് വീണ്ടും തീപിടിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് റോഡ് വികസനത്തിന് വേണ്ടി മുറിച്ചിട്ട വന്‍ ചീനിമരത്തിന്റെ തടികള്‍ അധികൃതര്‍ ഉപേക്ഷിച്ച് പോവുകയായിരുന്നു.

അതിന് ശേഷം പ്രദേശത്തെ കച്ചവടക്കാര്‍ക്കും വിട്ടു കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും മരത്തടികള്‍ ഭിഷണിയായിരുന്നു. ഇത് സംബന്ധിച്ച് നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും മാറ്റാന്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല.ഇന്ന് ഉച്ചയോടെയാണ് മരക്കൂട്ടത്തിന് തീപടര്‍ന്നത്. രണ്ട് ദിവസം മുന്‍പ് തീപടര്‍ന്നപ്പോള്‍ വിവരം നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് താനൂരില്‍ നിന്നും എത്തിയ ഫയര്‍ ഫോഴ്‌സ് സംഘം തീ കെടുത്തുകയായിരുന്നു. ഇപ്പോള്‍ വീണ്ടും കത്തിക്കൊണ്ടിരിക്കുകയാണ്.

sameeksha-malabarinews

മാസങ്ങള്‍ക്ക് മുന്‍പും ഇതേ പോലെ ദിവസങ്ങളോളം തീപടര്‍ന്നിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീപടര്‍ന്ന് നശിച്ച മരത്തടികളും ശേഷിക്കുന്നവയും എത്രയും പെട്ടെന്ന് നീക്കം ചെയ്യാന്‍ അധികൃതര്‍ തെയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!