ഭീഷ്മപര്‍വ്വം റിലീസ് പ്രഖ്യാപിച്ചു

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം ഭീഷ്മപര്‍വ്വത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. മാര്‍ച്ച് മൂന്നിനാണ് ചിത്രം തിയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ ടീസര്‍ നാളെ റിലീസ് ചെയ്യുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

മൈക്കിള്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ‘ഭീഷ്മ പര്‍വ്വം’. ഭീഷ്മ പര്‍വ്വത്തിനു മുന്‍പ് അമല്‍ നീരദിന്റെ ‘ബിലാല്‍’ ആണ് ചര്‍ച്ചയായതെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ ‘ഭീഷ്മപര്‍വ്വം’ സിനിമ പ്രഖ്യാപിക്കുകയായിരുന്നു.

മമ്മൂട്ടിക്ക് പുറമെ ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. തബു, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്‍ഡ, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിന്‍ ശ്യാം ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍. അമല്‍ നീരദും ദേവദത്ത്‌ ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ.

 

 

 

Share news
error: Content is protected !!
Scroll to Top