Section

malabari-logo-mobile

ജമ്മു കശ്മീരിലേക്ക് ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി പ്രതിനിധി സംഘത്തെ അയച്ചു

HIGHLIGHTS : ദോഹ :ജമ്മു കശ്മീരിലേക്ക് ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി പ്രതിനിധി സംഘത്തെ അയച്ചു. അടുത്ത കാലത്ത് അതിരൂക്ഷമായ പ്രളയക്കെടുതിയില്‍ പെട്ട കശ്മീരിലെ സ്ഥ...

39574205ദോഹ :ജമ്മു കശ്മീരിലേക്ക് ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി പ്രതിനിധി സംഘത്തെ അയച്ചു. അടുത്ത കാലത്ത് അതിരൂക്ഷമായ പ്രളയക്കെടുതിയില്‍ പെട്ട കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താനും അവിടെ ജനങ്ങള്‍ക്ക് ലഭ്യമാക്കേണ്ട അടിയന്തര സഹായത്തെ കുറിച്ച് മനസ്സിലാക്കാനുമാണ് സംഘത്തെ അയച്ചിരിക്കുന്നത്. ഈ സംഘം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും റെഡ് ക്രസന്റ് സൊസൈറ്റി ദുരിതാശ്വാസ പരിപാടികള്‍ തയ്യാറാക്കുന്നത്. കൃഷിയും വളര്‍ത്തു മൃഗങ്ങളും വീടുകളില്‍ സൂക്ഷിച്ചിരുന്ന ധാന്യങ്ങളും പൂര്‍ണ്ണമായി നശിച്ച സാഹചര്യത്തില്‍ ആറുമാസത്തേക്ക് വേണ്ട ഭക്ഷ്യവസ്തുക്കള്‍ ഇവിടെ എത്തിക്കുന്നതിനാണ് ഖത്തര്‍ റെഡ് ക്രസന്റ് പ്രഥമ പരിഗണന നല്‍കുന്നത്. അതിശൈത്യം ഉടന്‍ എത്തുമെന്ന സാഹചര്യം കണക്കിലെടുത്ത് ഇതു കൂടാതെ നിര്‍മാണ വസ്തുക്കള്‍, അടിയന്തരമായ താമസ സൗകര്യങ്ങള്‍, കമ്പിളി വസ്ത്രങ്ങള്‍, പുതപ്പുകള്‍, ഹീറ്ററുകള്‍, ജലശുദ്ധീകരണ പ്ലാന്റുകള്‍ തകര്‍ന്ന സാഹചര്യം കണക്കിലെടുത്ത് ശുദ്ധജലം ലഭ്യമാക്കാനുള്ള പരിപാടികള്‍, ആശുപത്രികളുടേയും ക്ലിനിക്കുകളുടേയും പുനര്‍നിര്‍മാണം, മരുന്നുകള്‍ എത്തിക്കുക, ജലജന്യ രോഗങ്ങള്‍ പരക്കുന്നത് തടയാന്‍ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയുകയും മാലിന്യം സംസ്‌കരിക്കുകയും ശുചീകരണം നടത്തുകയും ചെയ്യുക എന്നീ പദ്ധതികളാണ് ജമ്മു കശ്മീരില്‍ നടത്തുവാന്‍ ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി ഉദ്ദേശിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!