നന്നമ്പ്രയില്‍ ജലനിധിയുടെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു

തിരൂരങ്ങാടി:നന്നമ്പ്ര പഞ്ചായത്തില ജീലാനി നഗറിലെ ജീലാനി ശുദ്ധജല വിതരണ സംഘം പദ്ധതി ജലനിധി കിണര്‍ ഇന്നലെ രാത്രിയിലെ കനത്ത മഴില്‍ ഇടിഞ്ഞുതാഴ്ന്നു.

കിണറിന് സമീപത്തെ മോട്ടോര്‍ പമ്പ് ഹൗസ് മീറ്റര്‍ ഉള്‍പ്പെടെ കിണറിലേക്ക് ഇടിഞ്ഞു വീണിട്ടുണ്ട്. എഴുപതോളം വീട്ടുകാര്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിണറാണ് ഇത്. രാവിലെ മോട്ടോര്‍ ഇടാന്‍ പോയപ്പോളാണ് കിണറും അനുബന്ധ സാമക്രികളും കിണറിലേക്ക് വീണത് കണ്ടത്.

പ്രദേശത്തെ ഏക കുടിവെള്ള ആശ്രയമാണ് ഈ ജലനിധി പദ്ധതി .ഇവിടെനിന്ന് രണ്ട് സമയങ്ങളിലായി കുടിവെള്ള വിതരണം നടത്തുന്നുണ്ട് . കിണര്‍ ഇടിഞ്ഞ്താഴ്ന്നതോടെ പ്രദേശത്തെ വീട്ടുകാര്‍ കുടി വെള്ളത്തിന്റെ കാര്യത്തില്‍ ആശങ്കയിലാണ്.

 

Share news
error: Content is protected !!
Scroll to Top