ചോക്കാട് ശുദ്ധജലപദ്ധതിയിലൂടെ കുടിവെള്ള വിതരണത്തിന് കാലതാമസം വരുത്തിയതിന് ജലനിധി നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിധി. ഗുണഭോക്താക്കള്‍ക്ക് കുടിവെള്ളം കിട്ടിയില്ലെങ്കില്‍ അതിനുള്ള ഉത്തരവാദിത്വം ജലനിധിക്കാണെന്നും വിധിയില്‍ പറയുന്നു. 25,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 25,000 രൂപ പരാതിക്കാര്‍ക്ക് ജലനിധി നല്‍കണം.
രണ്ടുമാസത്തിനകം വെള്ളമെത്തിക്കാനായില്ലെങ്കില്‍ ഒരു ലക്ഷം രൂപ കൂടി പരാതിക്കാര്‍ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നും കെ.മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി മുഹമ്മദ് ഇസ്മായില്‍ തുടങ്ങിയവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



