മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. ഭീഷണിയില്‍ മ്യൂസിയം പൊലീസ് കേസ് എടുത്തു. പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ച് മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഭീക്ഷണിപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞദിവസം വൈകുന്നേരമാണ് പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ ഫോണ്‍ വിളിയെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് വധഭീഷണിയുമായി ഫോണ്‍ വിളിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. 12 വയസുകാരനാണ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. എറണാകുളം സ്വദേശിയാണ് മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തിയ വിദ്യാരര്‍ത്ഥിയെന്നാണ് വിവരം.

 

Share news
error: Content is protected !!
Scroll to Top