ചലച്ചിത്ര താരം ജൂനിയര്‍ ബാലയ്യ അന്തരിച്ചു

ചെന്നൈ: പ്രശസ്ത ചലച്ചിത്ര താരം ജൂനിയര്‍ ബാലയ്യ എന്ന രഘു ബാലയ്യ അന്തരിച്ചു. ചെന്നെയിലെ വസതിയില്‍ വെച്ചാണ് അന്ത്യം. 70 വയസായിരുന്നു. ശ്വാസതടസ്സത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. പ്രമുഖ നടന്‍ ടി എസ് ബാലയ്യയുടെ മകനായ അദ്ദേഹത്തെ സിനിമാ ലോകം ജൂനിയര്‍ ബാലയ്യ എന്ന് വിശേഷിപ്പിച്ചത്.

1975ല്‍ പുറത്തിറങ്ങിയ ‘മേല്‍നാട്ടു മരുമകള്‍’ ആണ് ആദ്യ ചിത്രം. ‘കരഗാട്ടക്കാരന്‍’, ‘സുന്ദര കാണ്ഡം’, ‘വിന്നര്‍’, ‘സാട്ടൈ’ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. സിനിമയ്ക്ക് പുറമെ ‘ചിത്തി’, ‘വാഴ്കൈ’, ‘ചിന്ന പാപ്പാ പെരിയ പപ്പ’ തുടങ്ങിയ സീരിയലുകളിലും ജൂനിയര്‍ ബാലയ്യ അഭിനയിച്ചിട്ടുണ്ട്.

അജിത് ചിത്രം ‘നേര്‍കൊണ്ട പാര്‍വൈ’യില്‍ അദ്ദേഹം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 2021ല്‍ പുറത്തിറങ്ങിയ ‘യെന്നങ്ങാ സാര്‍ ഉങ്ക സത്തം’ ആണ് അവസാന ചിത്രം.

Share news
error: Content is protected !!
Scroll to Top