പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഫെല്ലോഷിപ്പിന് അപേക്ഷിക്കാം

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ 2023-24 വർഷത്തെ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഫെല്ലോഷിപ്പ് – ‘പരിസ്ഥിതി പോഷിണി’ അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. പരിസ്ഥിതി സംബന്ധിയായ വിഷയങ്ങളിൽ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് ഫെല്ലോഷിപ്പ് ഏർപ്പെടുത്തിയിട്ടുളളത്. വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in ന്നെ വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷകളും അനുബന്ധ രേഖകളും നവംബർ 10 നു മുൻപായി ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, കെ.എസ്.ആർടി.സി ബസ് ടെർമിനൽ (നാലാംനില) തിരവനന്തപുരം – 695 601 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0471-2326264 (ഓഫീസ്), ഇ-മെയിൽ: environmentdirectorate@gmail.com.

Share news
error: Content is protected !!
Scroll to Top