ചക്ക പായസം

ആവശ്യമായ ചേരുവകള്‍

പഴുത്ത ചക്കച്ചുള – 2 കപ്പ്
ശര്‍ക്കര – ആവശ്യത്തിന്
തേങ്ങാപ്പാല്‍ – 1 കപ്പ്
കട്ടി തേങ്ങാപ്പാല്‍ – അര കപ്പ്
നെയ്യ് – 3-4ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം:-

ചക്കച്ചുളകള്‍ അരിഞ്ഞെടുത്ത് നെയ്യ് ചൂടാക്കി വഴറ്റിയെടുക്കുക. ഒരുപാട് വഴറ്റാതെ കഷണങ്ങളായി തന്നെ കഴിക്കാനാവുന്ന രീതിക്ക് വഴറ്റിയെടുക്കുക. ശേഷം ശര്‍ക്കര ഉരുക്കിയെടുത്ത് അരിച്ചെടുത്തതും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ശേഷം രണ്ടാം പാല്‍ ചേര്‍ക്കുക. അത് തിളച്ച് കുറുകി വരുമ്പോള്‍ കട്ടി തേങ്ങാപ്പാല്‍ ചേര്‍ത്ത് വീണ്ടും ഇളക്കുക. ഒന്ന് തിളച്ചു വരുമ്പോള്‍ സ്റ്റൗ ഓഫ് ചെയ്ത് ഇറക്കി വയ്ക്കുക. ചക്ക പായസം റെഡി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top