ചക്ക സ്മൂത്തി സൂപ്പര്‍ ടേസ്റ്റാണ് ഉണ്ടാക്കി നോക്കു

ആവശ്യമുള്ള ചേരുവകള്‍

പഴുത്ത ചക്ക -ഒരുകപ്പ്
പഞ്ചസാര /തേന്‍ – ആവശ്യത്തിന്
പാല്‍- ഒന്നര കപ്പ്
ബദാം/അണ്ടിപ്പരിപ്പ്

തയ്യാറാക്കുന്ന വിധം

ചക്ക കുരുകളഞ്ഞ് നന്നായി വൃത്തിയാക്കിയ ശേഷം ഒരു മിക്‌സിയുടെ ജാറിലേക്ക് ഇടുക. ഇതിലേക്ക് തണുപ്പിച്ച പാല്‍ ബാദാം, അണ്ടിപ്പരിപ്പ് എന്നിവ നാലെണ്ണം വീതവും മധുരത്തിന് അനുസരിച്ച് തേനോ, പഞ്ചസാരയോ ചേര്‍ത്ത് നന്നായി അരച്ച് എടുക്കുക. ഇതിന് മുകളിലായി ചക്ക ചെറുതായി അരി്ഞ്ഞത് ചേര്‍ത്ത് അലങ്കരിക്കാവുന്നതാണ്. ഈ ചക്കകാലത്ത് വളരെ എളുപ്പത്തില്‍ രുചികരമായി തയ്യാറാക്കാവുന്ന ഒന്നാണ് ചക്ക സ്മൂത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

 

Share news
error: Content is protected !!
Scroll to Top