തമിഴ്‌നാട്ടിലെ തിരുവാരൂര്‍ കറുവേപ്പന്‍ചേരിയില്‍ ബസും വാനും കൂട്ടിയിടിച്ച് മലയാളികളായ നാല് പേര്‍ക്ക് ദാരുണാന്ത്യം.
തിരുവനന്തപുരം സ്വദേശികളായ സജിനാഥ്, രാജേഷ്, സുജിത്ത്, രാഹുല്‍ എന്നിവര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മറ്റ് മൂന്ന് യാത്രക്കാരായ കാഞ്ചിറങ്കുളം സ്വദേശി റജീനസ്, തിരുവനന്തപുരം നെല്ലിമേട് സ്വദേശികളായ സാബി, സുനില്‍ എന്നിവരെ സാരമായ പരിക്കുകളോടെ തിരുത്തുറൈപൂണ്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കേരളത്തില്‍ നിന്നുള്ള സംഘം സഞ്ചരിച്ച വാന്‍ ഒരു സര്‍ക്കാര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. . വേളാങ്കണ്ണി സന്ദര്‍ശിക്കാന്‍ എത്തിയ വിനോദസഞ്ചാരികളുടെ വാഹനമാണ് നിയന്ത്രണം വിട്ട് നാഗപട്ടണത്ത് നിന്ന് രാമനാഥപുരത്തേക്ക് പോകുകയായിരുന്ന സര്‍ക്കാര്‍ ബസില്‍ ഇടിച്ചത്. അപകടത്തെക്കുറിച്ച് വീരയൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




