ജംഷഡ്പൂര്‍:ജാര്‍ഖണ്ഡിലെ ജംഷഡ്പൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് വാഹനത്തിലുണ്ടായിരുന്നയാള്‍ മരിച്ചു. നഗരത്തിലെ കാദ്മ പ്രദേശത്താണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. കാറിനുള്ളിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സെക്കന്‍ഡുകള്‍ക്കുള്ളില്‍ കാര്‍ തീഗോളമായി മാറിയെന്നും ഡ്രൈവറെ പുറത്തെടുക്കാന്‍ സമീപത്തുണ്ടായിരുന്നവര്‍ക്ക് സാധിച്ചില്ലെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. ആളുകള്‍ ഫയര്‍ഫോഴ്സിനെയും പോലീസിനെയും വിവരമറിയിച്ചു, തീ അണച്ചപ്പോഴേക്കും കാറിലുണ്ടായിരുന്നയാള്‍ മരിച്ചിരുന്നു.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ച ഡ്രൈവറെ തിരിച്ചറിയാന്‍ കഴിയാത്ത വിധം മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണുള്ളത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




