സ്ത്രീവിരുദ്ധ സിനിമകള്‍ ചെയ്യില്ല;പൃഥ്വിരാജ്

ആക്രമിക്കപ്പെട്ട നടിയായ തന്റെ സുഹൃത്തിന്റെ തിരിച്ചുവരവില്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ പൃഥ്വിരാജ്. അമ്മയ്ക്കും ഭാര്യക്കും ശേഷം മറ്റൊരു സ്ത്രീയുടെ അസാമാന്യ ധൈര്യത്തിനും തന്റേടത്തിനും താന്‍ വീണ്ടും സാക്ഷിയാകാന്‍ പോവുകയാണെന്ന് പൃഥ്വിരാജ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ചില സ്ത്രീ വിരുദ്ധ സിനിമകളുടെ ഭാഗമാകേണ്ടി വന്നെന്നും ഇനി തന്റെ സിനിമകളില്‍ ഒരിക്കലും സ്ത്രീവിരുദ്ധത ഉണ്ടാവില്ലെന്നും പൃഥ്വി പറഞ്ഞു.

ഇന്ന് എന്റെ പ്രിയ സുഹൃത്ത് പുതിയ ചിത്രമായ ആദത്തിന്റെ സെറ്റില്‍ എത്തുമ്പോള്‍ എന്റെ ജീവിതത്തിലെ ഒരു അസാധാരണ സ്ത്രീയുടെ അസാമാന്യ ധീരതയ്ക്ക് കൂടി ഞാന്‍ സാക്ഷ്യം വഹിക്കുകയാണ്.

ഇന്നവള്‍ സംസാരിക്കാന്‍ പോവുകയാണ്. അവളുടെ വാക്കുകള്‍ കാലത്തിനും ഭാഷക്കും അപ്പുറം മുഴങ്ങി കേള്‍ക്കും. ഒരു വ്യക്തിക്കോ ഒരു സംഭവത്തിനോ നിങ്ങളുടെ മേല്‍  ആധിപത്യം ഉറപ്പിക്കാനാകില്ല അത് നിങ്ങള്‍ക്കു മാത്രമേ സാധിക്കൂ. കോടിക്കണക്കിനു ആളുകള്‍ പറയാന്‍ മടിയ്ക്കുന്ന കാര്യമാണ് ഇന്ന് എന്റെ സുഹൃത്ത് പറയുന്നത്.

Share news
error: Content is protected !!
Scroll to Top