വിവാഹത്തില്‍ നിന്നും വൈക്കം വിജയലക്ഷമി പിന്‍മാറി

കൊച്ചി: പ്രശസ്ത ഗായിക വൈക്കം വിജയലക്ഷമി നിശ്ചയിച്ചുറുപ്പിച്ച വിവാഹത്തില്‍ നിന്നും പിന്‍മാറി. വിവാഹത്തിനു മുമ്പേ വരനും വീട്ടുകാരും മുന്നോട്ടുവെച്ച തീരുമാനങ്ങളാണ് വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ പ്രേരിപ്പിച്ചതെന്ന് വിജയലക്ഷമി പറഞ്ഞു. വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.

തൃശൂര്‍ കുന്നത്തങ്ങാടി സ്വദേശി സന്തോഷുമായി മാര്‍ച്ച് 29 നായിരുന്നു വിജയലക്ഷ്മിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഹോട്ടല്‍ മാനേജ്‌മെന്റ് കഴിഞ്ഞ് ബഹ്‌റിനില്‍ ജോലി ചെയ്തുവരികയായിരന്നു സന്തോഷ്. കഴിഞ്ഞ ഡിസംബര്‍ 14 നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം.

വിവാഹശേഷം സംഗീതപരിപാടികള്‍ നടത്താന്‍ സാധിക്കില്ലെന്നും ഏതെങ്കിലും സംഗീത സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്താല്‍ മതിയെന്നും സന്തോഷ് പറഞ്ഞു. സന്തോഷിന്റെ പെരുമാറ്റത്തില്‍ വന്ന ഈ മാറ്റമാണ് തന്നെ വിവാഹത്തില്‍ നിന്നും പിന്‍മാറാന്‍ പ്രേരിപ്പിച്ചതെന്ന് വിജയലക്ഷമി പറഞ്ഞു. ഇപ്പോള്‍ സംഗീതമല്ലാതെ മറ്റൊന്നിനെ കുറിച്ചും ചിന്തിക്കുന്നില്ലെന്നും വിജയലക്ഷമി പറഞ്ഞു.

Related Articles